കേരളം

kerala

ETV Bharat / sports

കോണ്‍സ്റ്റാസുമായി ഉടക്കി, കോലിയ്ക്ക് മുട്ടൻ പണി; പിഴയിട്ട് ഐസിസി - ICC FINED VIRAT KOHLI

ഓവറിന്‍റെ ഇടവേളയില്‍ ഓസീസ് യുവതാരത്തിന്‍റെ തോളില്‍ ഇടിച്ച് പ്രകോപിപ്പിക്കാനായിരുന്നു വിരാട് കോലി ശ്രമിച്ചത്.

VIRAT KOHLI SAM KONSTAS  VIRAT KOHLI SHOULDERING SAM KONSTAS  AUSTRALIA VS INDIA 4TH TEST  വിരാട് കോലിക്ക് ശിക്ഷ
Virat Kohli (AP Photos)

By ETV Bharat Kerala Team

Published : Dec 26, 2024, 5:07 PM IST

മെല്‍ബണ്‍:ബോക്‌സിങ് ഡേ ക്രിക്കറ്റിന്‍റെ ഒന്നാം ദിനത്തില്‍ ഓസ്‌ട്രേലിയൻ കൗമാരതാരവുമായി കൊമ്പുകോര്‍ത്ത വിരാട് കോലിയുടെ ചെവിക്ക് പിടിച്ച് ഐസിസി. ഓസീസ് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ ശരീരത്തില്‍ അനാവശ്യമായി വന്നിടിച്ചതിനാണ് കോലിക്കെതിരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ചുമത്തിയത്. മെല്‍ബണില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിക്കായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ 19കാരനായ കോണ്‍സ്റ്റാസിനായിരുന്നു.

ഏകദിന ശൈലിയില്‍ അടിച്ചുകളിച്ച താരം 65 പന്തില്‍ 60 റണ്‍സ് നേടിയാണ് മടങ്ങിയത്. ആത്മവിശ്വാസത്തോടെ റണ്‍സ് കണ്ടെത്തിയിരുന്ന താരത്തിന്‍റെ ശ്രദ്ധതിരിക്കാനായിട്ടായിരുന്നു കോലി സ്ലെഡ്‌ജിങ് നടത്തിയത്. 11-ാം ഓവറിന്‍റെ ഇടവേളയ്‌ക്കിടെ ഓസീസ് താരത്തിനരികിലേക്ക് പോയി കോലി താരത്തിന്‍റെ തോളില്‍ ഇടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ ചെറിയൊരു വാക്കേറ്റവുമുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിരാട് കോലിക്ക് ഐസിസി പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീസിന്‍റെ 20 ശതമാനമാണ് കോലി പിഴയായൊടുക്കേണ്ടത്. ലെവല്‍ 1 കുറ്റം ചുമത്തിയ കോലിക്ക് ഒരു ഡീമെരിറ്റ് പോയിന്‍റും നല്‍കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഈ സംഭവത്തില്‍ വിരാട് കോലിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 19കാരനായ പയ്യനോട് അനാവശ്യമായി കയര്‍ക്കാൻ എന്തിരിക്കുന്നുവെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇഷ്ട ക്രിക്കറ്ററായ കോലിയുടെ സ്ലെഡ്‌ജിങ്ങിനോട് അതേ നാണയത്തിലാണ് കോണ്‍സ്റ്റാസും മറുപടി നല്‍കിയത്. ഉസ്‌മാൻ ഖവാജയും ഫീല്‍ഡ് അമ്പയര്‍മാരും ഇടപെട്ടായിരുന്നു രംഗം ശാന്തമാക്കിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കെതിരെ മികവ് കാട്ടാൻ കോണ്‍സ്റ്റാസിനായി. ഇന്നിങ്‌സില്‍ താരം അടിച്ച രണ്ട് സിക്‌സറുകളും ബുംറയ്‌ക്കെതിരെയാണ്. 4 വര്‍ഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ വഴങ്ങുന്ന ആദ്യത്തെ സിക്‌സര്‍ കൂടിയായിരുന്നു ഇന്നത്തേത്. ബുംറയുടെ ഓരോവറില്‍ 18 റണ്‍സും സാം കോണ്‍സ്റ്റാൻസ് അടിച്ചുകൂട്ടിയിരുന്നു.

അതേസമയം, മെല്‍ബണിലെ ആദ്യ ദിനം ഡ്രൈവിങ് സീറ്റിലാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്. ഇന്ന് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സ് അവര്‍ക്ക് നേടാനായി. അര്‍ധസെഞ്ച്വറിയുമായി ക്രീസിലുള്ള സ്റ്റീവ് സ്‌മിത്തിലാണ് (68) രണ്ടാം ദിനം കങ്കാരുപ്പടയുടെ പ്രതീക്ഷ.

8 റണ്‍സടിച്ച നായകൻ പാറ്റ് കമ്മിൻസാണ് സ്‌മിത്തിനൊപ്പം ക്രീസില്‍. സാം കോണ്‍സ്റ്റാസിന് പുറമെ മാര്‍നസ് ലബുഷെയ്ന്‍ (72), ഉസ്‌മാൻ ഖവാജ (57) എന്നിവരും ഫിഫ്റ്റിയടിച്ചു. ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4), അലക്‌സ് കാരി (31) എന്നിവരാണ് പുറത്തായ മറ്റ് ഓസ്‌ട്രേലിയൻ താരങ്ങള്‍. ഇന്ത്യയ്‌ക്ക് വേണ്ടി ബുംറ മൂന്നും ജഡേജ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.

Also Read :ഗ്രൗണ്ടില്‍ ഉടക്കിയത് ഇഷ്‌ടതാരം!; വിരാട് കോലിയുടെ സ്ലെഡ്‌ജിങ്ങിനെ കുറിച്ച് സാം കോണ്‍സ്റ്റാസ്

ABOUT THE AUTHOR

...view details