ETV Bharat / bharat

മന്‍മോഹന്‍ സിങും അദ്ദേഹത്തിന്‍റെ വിദേശനയങ്ങളും - MANMOHAN HIS FOREIGN POLICY LEGACY

മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ നടന്ന വിദേശ നയസമീപനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടിവി ഭാരത് പരിശോധിക്കുന്നു.

INDIA US CIVILIAN NUCLEAR DEAL  India ASEAN Free Trade Agreement  Riyadh Declaration  sister city partnership
Manmohan Singh (ANI)
author img

By Aroonim Bhuyan

Published : 16 hours ago

ന്യൂഡല്‍ഹി: പി വി നരസിംഹറാവു 1991ല്‍ തുടങ്ങിവെച്ചതും ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടല്‍ ബിഹാരി വാജ്‌പേയി തുടര്‍ന്നു വന്നതുമായ പ്രായോഗിക വിദേശ നയം പിന്തുടരുകയായിരുന്നു മന്‍മോഹന്‍ സിങും. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തെ ഏറ്റവും വലിയ വിദേശ നയനേട്ടമായി വിലയിരുത്തുന്നത് 2005 ല്‍ അമേരിക്കയുമായി ആണവ കരാറിലേര്‍പ്പെട്ടതാണ്. ഇത് ഇന്ത്യയുടെ ആണവ ഒറ്റപ്പെടലിന് അറുതിയുണ്ടാക്കിയെന്നും പരക്കെ വ്യാഖ്യാനിക്കപ്പെടുന്നു. ആണവ സാങ്കേതികത രാജ്യത്തിന് പ്രാപ്യമാക്കാനും അതുവഴി ജനകീയ ആവശ്യങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കാനും കഴിഞ്ഞു. ഇത് രാജ്യത്തെ ഊര്‍ജ്ജസുരക്ഷിതത്വത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വഴി തുറന്നു.

ഇന്തോ-അമേരിക്കന്‍ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഡോ. മന്‍മോഹന്‍ സിങ് വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നതാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് പുറത്ത് വിട്ട കുറിപ്പ്. ഇന്ത്യാ-അമേരിക്ക തന്ത്രപരമായ പങ്കാളിത്തത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സിങ്ങെന്ന് അദ്ദേഹത്തിന്‍റെ അനുസ്‌മരണക്കുറിപ്പില്‍ പറയുന്നു. അദ്ദേഹം തീര്‍ത്ത അടിത്തറയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മുതല്‍ക്കൂട്ടായെന്നും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടുന്നു. സിങ്ങിന്‍റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പേരിലാകും രാജ്യം അദ്ദേഹം അനുസ്‌മരിക്കുക എന്നും ബ്ലിങ്കന്‍ തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് മന്‍മോഹന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ്. സിങിന്‍റെ മരണത്തില്‍ അമേരിക്ക അനുശോചിക്കുന്നു. ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ അദ്ദേഹം കാട്ടിയ പ്രതിബദ്ധത തങ്ങള്‍ എന്നും ഓര്‍ക്കുമെന്നും ബ്ലിങ്കന്‍ അനുസ്‌മരണക്കുറിപ്പില്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2004 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ വിദേശനയം പ്രായോഗികതയുടെയും പ്രത്യയശാസ്‌ത്രത്തിന്‍റെയും ഒരു സമ്മേളനമായിരുന്നു. ആഗോളവേദിയില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുന്നതിന്‍റെ സൂചനകൂടിയായിരുന്നു അത്. രാജ്യാന്തര കാര്യങ്ങളില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങിയ കാലഘട്ടവുമായിരുന്നു അത്. പ്രാദേശിക ആഗോള വെല്ലുവിളികള്‍ നേരിട്ടു കൊണ്ട് സാമ്പത്തിക നയതന്ത്രം, തന്ത്രപരമായ പങ്കാളിത്തം, ബഹുരാഷ്‌ട്ര നിലപാടുകള്‍ എന്നിവയിലൂന്നിയുള്ളതായിരുന്നു മന്‍മോഹന്‍ സിങിന്‍റെ കാലഘട്ടം.

ഇന്ത്യയുടെ ലുക്ക് ഈസ്‌റ്റ് നയത്തിന്‍റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. 1990 ന്‍റെ തുടക്കം മുതലാണ് നമ്മുടെ ലുക്ക് ഈസ്‌റ്റ് നയത്തിന് പ്രാരംഭം കുറിക്കുന്നത്. അന്ന് പ്രധാനമന്ത്രി ആയിരുന്ന നരസിംഹ റാവുവിന് കീഴില്‍ മന്‍മോഹന്‍ ധനമന്ത്രി ആയിരുന്നു. ആസിയാന്‍ രാജ്യങ്ങളും ജപ്പാനും ദക്ഷിണ കൊറിയയുമായുള്ള സാമ്പത്തിക-തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ നയത്തിന്‍റെ സുപ്രധാന ലക്ഷ്യം.

2009 ല്‍ ഇന്ത്യാ ആസിയാന്‍ സ്വതന്ത്ര വാണിജ്യ കരാറില്‍ ഒപ്പു വച്ചത് ഉഭയകക്ഷി വാണിജ്യത്തിന് കരുത്ത് പകരുന്നൊരു ചുവട് വയ്‌പായിരുന്നു. നിരവധി ആസിയാന്‍ അംഗരാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിനായി ചര്‍ച്ചകള്‍ നടന്നു. സിങിന്‍റെ കാലത്ത് ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വാണിജ്യം 2004 ല്‍ 13 ബില്യന്‍ കോടി ഡോളറായിരുന്നത് 2014 ആയപ്പോഴേക്കും 70 ബില്യന്‍ ഡോളറായി ഉയര്‍ന്നു. പൂര്‍വേഷ്യന്‍ സാമ്പത്തിക ശക്തികളായ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മന്‍മോഹന്‍റെ കാലത്ത് തെല്ല് ശമിച്ചിരുന്നു എന്നതും പറയാതെ വയ്യ. 2006 നവംബറില്‍ അന്നത്തെ ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്താവോ ഇന്ത്യ സന്ദര്‍ശിക്കുകയുമുണ്ടായി. അതേ തുടര്‍ന്ന് 2008 ജനുവരിയില്‍ മന്‍മോഹന്‍ ബീജിങ്ങും സന്ദര്‍ശിച്ചു. നാല് പതിറ്റാണ്ടുകള്‍ അടച്ചിട്ട ശേഷം 2006ല്‍ നാഥുല ചുരം വീണ്ടും തുറന്നു കൊടുത്തത് ഇന്ത്യ-ചൈന ബന്ധത്തിലെ ഒരു പുത്തന്‍ നേട്ടമായി.

മന്‍മോഹന്‍ 2013 ല്‍ വീണ്ടും ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. മൂന്ന് സിസ്‌റ്റര്‍ -സിറ്റി കരാറുകളിലും ആ സന്ദര്‍ശനത്തില്‍ ഒപ്പു വച്ചു. ഡല്‍ഹി-ബീജിങ്, കൊല്‍ക്കത്ത-കുന്‍മിങ്, ബെംഗളുരു-ചെങ്ദു എന്നീ നഗരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു കരാര്‍. 2010ല്‍ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന മാറി.

അഫ്‌ഗാനിസ്ഥാനമായുള്ള ബന്ധത്തിലും നിര്‍ണായകമായ മാറ്റങ്ങളുണ്ടായി. അഫ്‌ഗാനെ സഹായിക്കുന്ന ഏറ്റവും വലിയ പ്രാദേശിക രാജ്യമായി മന്‍മോഹന്‍റെ കാലത്ത് ഇന്ത്യ മാറി. 2008 ഓഗസ്‌റ്റില്‍ അന്നത്തെ അഫ്‌ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് അഫ്‌ഗാനിലെ കൂടുതല്‍ വിദ്യാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ മേഖലയും നവീകരിക്കാനുള്ള സഹായങ്ങള്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചു. മന്‍മോഹന്‍റെ കീഴില്‍ അഫ്‌ഗാന് ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി.

അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിവെച്ച പാക് സമാധാന ചര്‍ച്ചകള്‍ മന്‍മോഹന്‍ മുന്നോട്ടുകൊണ്ടു പോയി. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിരവധി ചര്‍ച്ചകള്‍ മന്‍മോഹന്‍ നടത്തി. 2008 ലെ മുംബൈ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് തുരങ്കം വച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ അവിടെയും ഇടപെടലുമായി ഇന്ത്യയെത്തി. തമിഴ്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച തന്ത്രപരമായ താത്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സന്തുലിതമായ ഒരു പ്രശ്‌ന പരിഹാരത്തിനാണ് ഇന്ത്യ ശ്രമിച്ചത്. നേപ്പാള്‍, ബംഗ്ലാദേശ് രാജ്യങ്ങളുമായി ഊര്‍ജ്ജ സഹകരണം, വാണിജ്യ കരാര്‍ എന്നിങ്ങനെ അതിര്‍ത്തി നിയന്ത്രണമേഖലകളില്‍ ഗണ്യമായ പുരോഗതിക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളാനും മന്‍മോഹനായി.

ഇന്ത്യയുടെ വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഊര്‍ജ്ജ വിഭവങ്ങള്‍ നയതന്ത്രത്തിലൂടെ സ്വന്തമാക്കാനായിരുന്നു മന്‍മോഹന്‍റെ ശ്രമം. ഇതിനായി പശ്ചിമേഷ്യ, മധ്യേഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി എണ്ണ-വാതക മേഖലകളില്‍ പങ്കാളിത്തം ഉറപ്പിച്ചു. 2006ലെ റിയാദ് പ്രഖ്യാപനം ഈ രംഗത്തെ നിര്‍ണായക നീക്കമായിരുന്നു. ഇന്ത്യയും സൗദി അറേബ്യയുമായുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇതിലൂടെ സാധിച്ചു. അദ്ദേഹത്തിന് കിങ് സൗദ് സര്‍വകലാശാല ഒരു ഓണററി ഡോക്‌ടറേറ്റും നല്‍കി. അദ്ദേഹം അവിടുത്തെ മജ്‌ലിസ് ഷൂരയെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. ഇറാനും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള കരാറുകളും ഇതേ ലക്ഷ്യങ്ങളിലൂന്നിയായിരുന്നു.

സമുദ്ര സുരക്ഷയിലും മന്‍മോഹന്‍റെ കാലത്ത് ഏറെ ഊന്നല്‍ നല്‍കിയിരുന്നു. കടല്‍ കൊള്ളക്കാരെ നിയന്ത്രിക്കാനും മറ്റുമായി മേഖലയില്‍ സേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുെടെ ശ്രമങ്ങള്‍ മന്‍മോഹന്‍റെ നേതൃത്വത്തില്‍ ഊർജിതമാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകളിലടക്കം പങ്കെടുത്ത് ഇന്ത്യ ആഗോള കരാറുകളില്‍ സുസ്ഥിര വികസനത്തിന് വേണ്ടി നിലകൊണ്ടു. അതേസമയം വന്‍ ശക്തികളോട് കൂടുതല്‍ അടുക്കുമ്പോഴും ഇന്ത്യയുടെ ചേരിചേരാ നയത്തോട് അദ്ദേഹം എന്നും പ്രതിബദ്ധത പുലര്‍ത്തി. പരമാധികാരത്തിലും മറ്റുള്ളവരുടെ അഖണ്ഡതയില്‍ കടന്ന് കയറാതിരിക്കുക എന്ന രാജ്യത്തിന്‍റെ ചരിത്രപരമായ ആശയങ്ങളില്‍ ഊന്നി തന്നെയായിരുന്നു മന്‍മോഹന്‍ എന്നും മുന്നോട്ട് പോയിരുന്നത്.

ചുരുക്കത്തില്‍ മന്‍മോഹന്‍റെ വിദേശനയം തന്ത്രപരമായ പ്രായോഗികതയുടെയും സാമ്പത്തിക സഹകരണത്തിന്‍റെയുംയും ബഹുരാഷ്‌ട്ര ഇടപെടലുകളുടെയും ആകെത്തുക ആയിരുന്നു. അദ്ദേഹം ഇന്ത്യയെ ഉത്തരവാദിത്തമുള്ള ഒരു ആഗോള പങ്കാളിയാക്കി മാറ്റി. ഒപ്പം ആഭ്യന്തര വികസനത്തിനും അദ്ദേഹം എന്നും പ്രഥമ പരിഗണന നല്‍കി. അദ്ദേഹത്തിന്‍റെ കാലഘട്ടമാണ് പിന്നാലെ വന്ന സര്‍ക്കാരുകള്‍ക്ക് രാജ്യാന്തര രംഗത്ത് സ്വന്തമായി ഒരിടമുണ്ടാക്കാന്‍ വേണ്ട അടിത്തറ ഒരുക്കിയത്. അദ്ദേഹത്തിന്‍റെ നയങ്ങളുടെ തുടര്‍ച്ചയും മാറ്റങ്ങളുമാണ് രാജ്യത്തെ ഇന്നത്തെ വിദേശ നയം എന്നതാണ് യാഥാര്‍ത്ഥ്യം.

Also Read: "കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിക്കും": കെ സി വേണുഗോപാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.