കോഴിക്കോട്: കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി മിദ്ലാജ് (19) ആണ് അത്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന മിദ്ലാജ്, കൊടുവള്ളി ഫെഡറൽ ബാങ്കിന് മുൻവശത്ത് നിന്ന് റോഡിൻ്റെ മറുവശത്തേക്ക് പോകുന്നതിനായി സ്കൂട്ടർ നിർത്തുകയായിരുന്നു. തൊട്ട് പിന്നാലെയെത്തിയ കാർ സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടിയുടെ ആഘാതത്തിൽ മിദ്ലാജ് റോഡിൻ്റെ നടുവിലേക്കും സ്കൂട്ടർ റോഡരികിലേക്കും തെറിച്ചു വീണു. ഇതേസമയം താമരശ്ശേരി ഭാഗത്ത് നിന്നും കുന്ദമംഗലത്തേക്ക് വരികയായിരുന്ന ലോറിയുടെ മുന്നിലേക്കാണ് മിദ്ലാജ് വീണത്.
ലോറി ഡ്രൈവർ സഡൻ ബ്രേക്കിട്ട് വാഹനം നിർത്തിയതിനാല്‍ മിദ്ലാജ് ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. റോഡിൽ വീണ് പരിക്കേറ്റ മിദ്ലാജിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Also Read: തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളിക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്