ETV Bharat / international

'ടിക് ടോക് നിരോധനം ഉടൻ വേണ്ട'; സുപ്രീം കോടതിയോട് ട്രംപ് - DONALD TRUMP ON TIK TOK BAN

ട്രംപ് അധികാരത്തിലേറുന്നതിന് ഒരു ദിവസം മുന്‍പാണ് അമേരിക്കയില്‍ ടിക് ടോക് നിരോധനം നിലവില്‍ വരുന്നത്.

TIK TOK  USA TIK TOK  TIK TOK BAN IN USA  ടിക് ടോക്ക് നിരോധനം അമേരിക്ക
Tik Tok Logo (AP)
author img

By ETV Bharat Kerala Team

Published : 14 hours ago

വാഷിങ്ടണ്‍: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിവയ്‌ക്കണമെന്ന് സുപ്രീം കോടതിയോട് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കമ്പനിയുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഒരു തീരുമാനമുണ്ടാകുന്നതു വരെ നടപടി സ്വീകരിക്കരുതെന്ന് ട്രംപ് കോടതിയോട് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ നീക്കങ്ങളിലൂടെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.

അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി 'പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേഴ്‌സറി കൺട്രോൾഡ് ആപ്ലിക്കേഷൻസ് ആക്‌ട്' എന്ന ബില്ലും പ്രതിനിധി സഭ പാസാക്കി.

ബെയ്‌ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്‌ഡാൻസ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്‍റെ മാതൃസ്ഥാപനം. ബൈറ്റ്ഡാൻസ് അവരുടെ ഓഹരികൾ വിൽക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരികയോ ചെയ്യുമെന്നാണ് അമേരിക്ക പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനായി സര്‍ക്കാരിന് അംഗീകരിക്കാൻ കഴിയുന്ന സ്ഥാപനത്തെ കണ്ടെത്താൻ ആറ് മാസത്തെ സമയമായിരുന്നു അമേരിക്ക ചൈനീസ് കമ്പനിക്ക് നല്‍കിയത്.

ഈ കാലാവധി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്ന 2025 ജനുവരി 20ന് ഒരു ദിവസം മുന്‍പാണ് അവസാനിക്കുക. ഈ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കാൻ ബൈറ്റ്ഡാൻസിന് കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടിക് ടോക്കിന്‍റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. സോളിസിറ്റർ ജനറലായി ട്രംപ് നിയമിച്ച ജോൺ സൗര്‍ ഇത് സംബന്ധിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അമേരിക്കയില്‍ വിലക്കില്ലെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ടിക് ടോക്ക് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും അമേരിക്കയില്‍ നേരത്തെ ഉടലെടുത്തിരുന്നു. ടിക് ടോക്കിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്ക് തനിക്ക് എത്താൻ സാധിച്ചുവെന്നും അതുകൊണ്ട് ആപ്പിന് കുറച്ചുകാലത്തേക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് അരിസോണയില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞിരുന്നു.

സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2020ലാണ് ഇന്ത്യ ടിക് ടോക് നിരോധിച്ചത്. ബ്രിട്ടണ്‍, കാനഡ, ന്യൂസിലൻഡ്, ഫ്രാൻസ്, ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് വിഭാഗം ഉള്‍പ്പടെ ടിക് ടോക്കിനെ സർക്കാരുമായി ബന്ധപ്പെട്ട ഡിവൈസുകളിൽ ഉപയോഗിക്കുന്നതിനെയും വിലക്കിയിട്ടുണ്ട്.

Also Read : റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയൻ പട്ടാളത്തിന് കനത്ത തിരിച്ചടി; 'ആയിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടു, കുടിവെള്ളവും ആവശ്യസാധനങ്ങളുമില്ല'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.