ഹൈദരാബാദ്: ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ കമ്പനിയാണ് ഒല. തങ്ങളുടെ എസ്1 ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. പുത്തൻ അപ്‌ഡേറ്റുകളുമായാണ് ഒല തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഫീച്ചറുകളോടെയാണ് പുതുക്കിയ മോഡൽ വരുന്നത്.
പുതിയ വേരിയന്‍റുകൾ: ഒല എസ് 1 സീരിസിന്‍റെ രണ്ടാം തലമുറയിൽ എസ് 1 എക്‌സ്, എസ് 1 പ്രോ എന്നീ വേരിയന്‍റുകളാണ് അവതരിപ്പിച്ചത്. എന്നാൽ മൂന്നാം തലമുറയിൽ ഇവയ്‌ക്ക് പുറമെ എസ് 1 എക്‌സ് പ്ലസ്, എസ് 1 പ്രോ പ്ലസ് എന്നീ വകഭേദങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ഒല എസ് 1 മൂന്നാം തലമുറയിൽ നാല് വേരിയന്‍റുകളുണ്ടാകും. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചെങ്കിലും ഫെബ്രുവരിയോടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതുക്കിയ വാഹനത്തിന്‍റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
ഡിസൈൻ: ഡിസൈനിലേക്ക് പോകുമ്പോൾ, രണ്ടാം തലമുറ മോഡലിന് സമാനമാണ് പുതുക്കിയ മോഡലും. എന്നാൽ വാഹനത്തിന്‍റെ ആന്തരിക ഘടനയിൽ മാറ്റം വരുത്താനും രണ്ട് പുതിയ വേരിയന്‍റുകൾ കൂടെ ചേർക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പെർഫോമൻസ്, വിശ്വാസ്യത, സുരക്ഷാ ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
പുതുക്കിയ മോഡലിൽ ഒല പുതിയ എംസിയു മോട്ടോറാണ് നൽകിയിരിക്കുന്നത്. അതായത് വാഹനത്തിന്‍റെ വേഗതയും ടോർക്കും നിയന്ത്രിക്കുന്ന പുതിയ ഇലക്‌ട്രിക് മൊഡ്യൂളാണ് നൽകിയിട്ടുണ്ട്. ഇത് പഴയ മോട്ടോറിനേക്കാൾ കൂടുതൽ കാര്യക്ഷമവും 5 മടങ്ങ് വിശ്വാസ്യതയുള്ളതുമാണ്. കൂടാതെ പുതുക്കിയ മോഡലിൽ ബെൽറ്റ് ഡ്രൈവ് സിസ്റ്റത്തിന് പകരം ചെയിൻ ഡ്രൈവ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് കൂടുതൽ കാര്യക്ഷമവും ഒപ്പം ഈടുനിൽക്കുന്നതുമാണ്.
ഡ്യുവൽ ചാനൽ എബിഎസുമായാണ് പുതുക്കിയ മോഡൽ വരുന്നത്. ഡ്യുവൽ ചാനൽ എബിഎസുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറാണിത്. എസ് 1 സ്‌കൂട്ടറിന്‍റെ പുതുക്കിയ മോഡലിൽ പവറും റേഞ്ചും വർധിപ്പിച്ചിട്ടുണ്ട്. ഈ ലൈനപ്പിലെ ടോപ്-സ്‌പെക് വേരിയന്‍റായ എസ് 1 പ്രോ പ്ലസിൽ 13 കിലോവാട്ട് മോട്ടോറാണ് നൽകിയിരിക്കുന്നത്. കൂടുതൽ സുഖകരമായ സീറ്റ്, എസ്‌ഒഎസ് അലർട്ട്, സ്‌മാട്ട്‌വാച്ച് കണക്‌റ്റിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടോപ്-സ്‌പെക് വേരിയന്‍റിലുണ്ട്.
ബാറ്ററി ഓപ്‌ഷനും റേഞ്ചും:
ഒല എസ് 1 എക്‌സ്: എസ് 1 സീരീസിലെ ബേസിക് മോഡലായ എസ് 1 എക്‌സ് 2 കിലോവാട്ട്, 3 കിലോവാട്ട്, 4 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിൽ ലഭ്യമാവും. പുതുക്കിയ മോഡലിന് മണിക്കൂറിൽ 123 കിലോമീറ്റർ വരെ പരമാവധി വേഗത ലഭിക്കും. ഒരൊറ്റ ചാർജിൽ 242 വരെ സഞ്ചരിക്കാൻ വാഹനത്തിനാകും.
ഒല എസ് 1 എക്‌സ് പ്ലസ്: മൂന്നാം തലമുറയിൽ പുറത്തിറക്കിയ പുതിയ മോഡലായ എസ് 1 എക്‌സ് പ്ലസിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് നൽകിയിട്ടുണ്ട്. 242 കിലോമീറ്റർ റേഞ്ചുള്ള 4 കിലോവാട്ട് ബാറ്ററി പായ്‌ക്കാണ് നൽകിയിരിക്കുന്നത്. പുതുക്കിയ മോഡലിന് മണിക്കൂറിൽ 125 കിലോമീറ്റർ വരെ പരമാവധി വേഗത ലഭിക്കും.
ഒല എസ് 1 പ്രോ: എസ് 1 സീരീസിലെ പ്രീമിയം മോഡലുകൾ ആരംഭിക്കുന്നത് ഒല എസ് 1 പ്രോയിൽ നിന്നാണ്. ലുക്കിൽ നിരവധി മാറ്റങ്ങളുമായാണ് ഈ മോഡൽ വരുന്നത്. 3 കിലോവാട്ട്, 4 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് ഈ സ്‌കൂട്ടർ ലഭ്യമാവുക. 125 കിലോമീറ്റർ വരെ പരമാവധി വേഗത ലഭിക്കുന്ന ഈ സ്‌കൂട്ടറിന് ഒരൊറ്റ ചാർജിൽ 242 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
ഒല എസ് 1 പ്രോ പ്ലസ്: ഒല ലൈനപ്പിലെ പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌കൂട്ടറാണ് ഇത്. ഈ സ്‌കൂട്ടറിന് ഡ്യുവൽ ചാനൽ എബിഎസും 13 കിലോവാട്ടിന്‍റെ മോട്ടോറുമാണ് നൽകിയിരിക്കുന്നത്. 5.3 കിലോവാട്ട്, 4 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് ഒല എസ് 1 പ്രോ പ്ലസ് ലഭ്യമാവുക. 141 കിലോമീറ്റർ വരെ പരമാവധി വേഗത ലഭിക്കുന്ന ഈ സ്‌കൂട്ടറിന് 320 കിലോമീറ്റർ റേഞ്ചും ലഭിക്കും.
പുതുക്കിയ മോഡലിന്‍റെ വില:
Also Read:
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: റീൽസ് എടുത്തോ...ടാഗ് ചെയ്‌തോ.. വാഹനം സ്വന്തമാക്കാം
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ