ബാക്കു: ഖസാക്കിസ്ഥാനിൽ അസര്‍ബൈജാൻ ഏയര്‍ലൈൻ വിമാനം തകർന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻസ്. എക്‌സിലൂടെയാണ് പ്രതികരണം. അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യൻ വിമാനത്താവളങ്ങളിലേക്കുള്ള 10 സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും അസർബൈജാൻ എയർലൈൻസ് എക്‌സിലൂടെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസർബൈജാൻ എയർലൈൻസിൻ്റെ ബാക്കു-ഗ്രോസ്‌നി ഫ്ലൈറ്റ് ജെ 2-8243 വിമാനം തകർന്നതില്‍ റഷ്യക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് തീരുമാനം. വിമാനത്തെ റഷ്യൻ മിസൈൽ അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് സൂചന ലഭിച്ചതായി ചില വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മിസൈൽ ഭാഗങ്ങൾ തറച്ചതിന് സമാനമായി വിമാനത്തിൻ്റെ പുറത്ത് ദ്വാരങ്ങളും വാൽ ഭാഗത്ത് പാടുകളും കണ്ടെത്തിയതാണ് കാരണം.
അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി പോവുകയായിരുന്ന എയർലൈൻ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.