ബെംഗളൂരു:ന്യൂസിൻഡിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി. നായകൻ രോഹിത് ശര്‍മയെ നഷ്‌ടമായതിന് പിന്നാലെ ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ കോലിയ്‌ക്ക് മത്സരത്തില്‍ റണ്‍സൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഒൻപത് പന്ത് നേരിട്ട താരത്തെ കിവീസ് യുവ പേസര്‍ വില്‍ ഒ റൂര്‍ക്കാണ് മടക്കിയത്.
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ കോലി മത്സരത്തിന്‍റെ ഒൻപതാം ഓവറിലായിരുന്നു പുറത്തായത്. കോലിയുടെ ഗ്ലൗസിലുരസിയ വില്ലിന്‍റെ ഡെലിവറി ലെഗ് ഗള്ളിയില്‍ ഗ്ലെൻ ഫിലിപ്‌സ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ, ഒരു നാണക്കേടിന്‍റെ റെക്കോഡും വിരാട് കോലിയുടെ പേരിലേക്ക് ചേര്‍ക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 38-ാം ഡക്കായിരുന്നു ഇത്. ഇതോടെ, നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ കൂടുതല്‍ തവണ ഡക്കായ താരങ്ങളുടെ പട്ടികയില്‍ ടിം സൗത്തിക്കൊപ്പം ഒന്നാം സ്ഥാനത്തേക്കാണ് കോലിയുമെത്തിയത്. 33 തവണ ഡക്കായിട്ടുള്ള ഇന്ത്യൻ നായകൻ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഇവര്‍ക്ക് പിന്നില്‍.
അതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് ആദ്യ ദിനം ഉപേക്ഷിച്ച മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 34-6 എന്ന നിലയിലാണ്. വിരാട് കോലിയ്‌ക്ക് പുറമെ രോഹിത് ശര്‍മ (2), സര്‍ഫറാസ് ഖാൻ (0), യശസ്വി ജയ്‌സ്വാള്‍ (13), കെഎല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0) എന്നിവരാണ് പുറത്തായത്. ന്യൂസിലൻഡിനായി വില്‍ ഒ റൂര്‍ക്ക് മൂന്നും മാറ്റ് ഹെൻറി രണ്ടും ടിം സൗത്തി ഒരു വിക്കറ്റും നേടി.
Also Read :'ഇതാണ് തലവര' ഒന്ന് നേരം വെളുത്തപ്പോഴേക്കും കോലിയേക്കാള്‍ ധനികനായ മുന്‍ ഇന്ത്യന്‍ താരം