ഹൈദരാബാദ്: സമകാലിക ക്രിക്കറ്റില്‍ കൂടുതല്‍ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണ് വിരാട് കോലി. 2008ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലിയുടെ കരിയര്‍ ഇപ്പോള്‍ 16 വര്‍ഷം പിന്നിട്ടുണ്ട്. ഇക്കാലയളവില്‍ ബാറ്റുകൊണ്ട് നിരവധി സ്വപ്‌ന തുല്യമായ നേട്ടങ്ങള്‍ തന്‍റെ പേരിലടിച്ചെടുക്കാൻ കോലിക്കായി.
അതുകൊണ്ട് തന്നെ ഇന്ന് നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ക്കും വിരാട് കോലി മാതൃകയാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ക്രിക്കറ്റ് മൈതാനത്തിന് അകത്ത് മാത്രമല്ല, മൈതാനത്തിന് അകത്ത് മാത്രമല്ല കളത്തിന് പുറത്തും പലര്‍ക്കുമൊരു പ്രചോദനമാണ് ഇന്ന് 35കാരനായ വിരാട് കോലി.
ആ കൂട്ടത്തില്‍ ഒരാളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഡൊണൂരു അനന്യ റെഡ്ഡി. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് കോലിയാണ് തന്‍റെ പ്രചോദനമെന്ന കാര്യം അനന്യ വ്യക്തമാക്കിയത്. തെലങ്കാനയിലെ മെഹബൂബ് നഗർ ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയാണ് അനന്യ റെഡ്ഡി