യൂറോ കപ്പ് ഫുട്‌ബോളില്‍ ഇനി തീപാറും പോരാട്ടങ്ങള്‍. തോല്‍വി മടക്ക ടിക്കറ്റ് സമ്മാനിക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ജൂണ്‍ 29ന് തുടക്കമാകും. പ്രാഥമിക റൗണ്ടില്‍ ആറ് ഗ്രൂപ്പിലും ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും ആയ ടീമുകളും ഒപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അവസാന 16ലേക്ക് യോഗ്യത നേടിയത്.
ആവേശം അവസാന പതിനാറിലേക്ക്; യൂറോ കപ്പ് പോരാട്ടങ്ങള്‍ ഇനി കസറും - EURO 2024 Round Of 16 - EURO 2024 ROUND OF 16
യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരക്രമമായി. ആദ്യ മത്സരത്തില്‍ ഇറ്റലി സ്വിറ്റ്‌സര്‍ലൻഡിനെ നേരിടും.
Published : Jun 27, 2024, 4:50 PM IST
സ്‌പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്, തുര്‍ക്കി തുടങ്ങിയ വമ്പൻമാര്‍ക്ക് പുറമെ ജോര്‍ജിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ, റൊമാനിയ, ഓസ്ട്രിയ, സ്ലോവാക്യ ടീമുകളും പ്രീ ക്വാര്‍ട്ടറില്‍ പന്ത് തട്ടും. ശനിയാഴ്‌ച സ്വിറ്റ്‌സര്‍ലന്‍ഡ് - ഇറ്റലി പോരാട്ടത്തോടെയാണ് നോക്ക് ഔട്ട് മത്സരങ്ങള്‍ തുടങ്ങുന്നത്.
- ജൂണ്‍ 29 രാത്രി 9.30 : സ്വിറ്റ്‌സര്‍ലന്‍ഡ്-ഇറ്റലി
- ജൂണ്‍ 30 രാത്രി 12.30 : ജര്‍മനി-ഡെന്മാര്‍ക്ക്
- ജൂണ്‍ 30 രാത്രി 9.30 : ഇംഗ്ലണ്ട്-സ്ലൊവാക്യ
- ജൂലൈ 1രാത്രി 12.30 : സ്‌പെയിന്‍-ജോര്‍ജിയ
- ജൂലൈ ഒന്ന്- രാത്രി 9.30 : ഫ്രാന്‍സ്-ബെല്‍ജിയം
- ജൂലൈ രണ്ട്- രാത്രി 12.30 : പോര്‍ച്ചുഗല്‍-സ്ലൊവേനിയ
- ജൂലൈ രണ്ട്- രാത്രി 9.30 : റൊമാനിയ-നെതര്‍ലന്‍ഡ്‌സ്
- ജൂലൈ മൂന്ന്- രാത്രി 12.30 : ഓസ്ട്രിയ-തുര്‍ക്കി
മികച്ച നാല് മൂന്നാം സ്ഥാനക്കാരായി നെതര്‍ലാന്‍ഡ്‌സ്, ജോര്‍ജിയ, സ്ലോവാക്യ, സ്ലോവേനിയ ടീമുകളാണ് യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക് എന്നീ വമ്പന്മാര്‍ക്കായിരുന്നു ഇത്തവണ ആദ്യ റൗണ്ട് കടക്കാൻ സാധിക്കാതെ വന്നത്. ഇറ്റലിക്കെതിരായ തോല്‍വിയാണ് ക്രൊയേഷ്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. തുര്‍ക്കിയുമായുള്ള മത്സരമായിരുന്നു യൂറോയില്‍ ചെക് റിപബ്ലികിന്റെ വിധി നിര്‍ണയിച്ചത്.