കേരളം

kerala

ETV Bharat / sports

ലീഗ് സ്റ്റേജില്‍ 36 ടീമുകള്‍, ഇനി കളികള്‍ വേറെ ലെവല്‍ ; അടിമുടി മാറ്റത്തിന് യുവേഫ ചാമ്പ്യൻസ് ലീഗ് - യുവേഫ ചാമ്പ്യൻസ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങള്‍ ഇനി പുതിയ ഫോര്‍മാറ്റില്‍. അടുത്ത സീസണ്‍ മുതല്‍ ടൂര്‍ണമെന്‍റില്‍ 36 ടീമുകള്‍ പങ്കെടുക്കും.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Mar 5, 2024, 10:14 AM IST

നിയോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) :അടിമുടി മാറ്റത്തിനൊരുങ്ങി യുവേഫ ചാമ്പ്യൻസ് ലീഗ് (UEFA Champions League). അടുത്ത സീസണ്‍ മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങള്‍ ആരാധകരിലേക്ക് എത്തുക. നിലവിലെ പരമ്പരാഗത ഫോര്‍മാറ്റിനെ പൊളിച്ചെഴുതുന്നതായിരിക്കും ടൂര്‍ണമെന്‍റിന്‍റെ പുത്തൻ രൂപം (UEFA Champions League New Format).

നിലവില്‍ 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് ചാമ്പ്യൻസ് ലീഗില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍, അടുത്ത സീസണ്‍ മുതല്‍ 36 ടീമുകള്‍ ലീഗ് ഫോര്‍മാറ്റിലാകും ടൂര്‍ണമെന്‍റില്‍ ഏറ്റുമുട്ടുക. ലീഗ് ഘട്ടത്തില്‍ ഒരു ടീം എട്ട് ക്ലബ്ബുകള്‍ക്കെതിരെ മത്സരിക്കും. ഇതില്‍ നാല് ഹോം മത്സരങ്ങളും നാല് എവേ മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക.

മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ടീമുകള്‍ പോയിന്‍റ് പട്ടികയില്‍ സ്ഥാനം പിടിക്കും. ലീഗ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് (UCL Round Of 16) മുന്നേറും. ഒൻപത് മുതല്‍ 24 വരെയുള്ള സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ രണ്ട് ലെഗ് പ്ലേ ഓഫ് മത്സരങ്ങളില്‍ പോരടിയ്‌ക്കും.

Also Read :'ആറ്' അടിച്ച് ആഴ്‌സണല്‍, പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് വമ്പൻ തോല്‍വി

അതില്‍ നിന്നും എട്ട് ടീമുകള്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് നിലവിലെ മാതൃകയില്‍ തന്നെ പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. അതേസമയം, പോയിന്‍റ് പട്ടികയില്‍ 25ന് താഴെ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ നേരിട്ടുതന്നെ യവേഫ ചാമ്പ്യൻസ് ലീഗില്‍ നിന്നും പുറത്താകും (UEFA Introduced New Format For Champions League). സമാന രീതിയിലുള്ള മാറ്റങ്ങളാണ് യൂറോപ്പ ലീഗിലും കോണ്‍ഫറൻസ് ലീഗിലും യുവേഫ കൊണ്ടുവരുന്നത്.

ABOUT THE AUTHOR

...view details