ഷാർജ (യുഎഇ): അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 137 റണ്‍സാണ് നേടിയത്. ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷി 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതായാണ് സെമിയില്‍ കടന്നത്.
ഓപ്പണർമാരായ വൈഭവിന്‍റെ ആയുഷിന്‍റെയും അർധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കളിക്കാരുടെ ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് വൈഭവ് സൂര്യവന്‍ഷി. താരം ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും പറത്തി 165.21 സ്‌ട്രൈക്ക് റേറ്റ് നേടി. അതേസമയം, 51 പന്തിൽ നാല് ബൗണ്ടറികളും സിക്‌സറുകളും ഉൾപ്പടെ 67 റൺസ് നേടിയ ആയുഷ് 131.37 സ്‌ട്രൈക്ക് റേറ്റ് നൽകി.