രാജ്കോട്ട് (ഗുജറാത്ത്):തുടർച്ചയായി മൂന്ന് ടി20 സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി ഇന്ത്യയുടെ യുവ ഇടംകൈയ്യൻ ബാറ്റര്‍ തിലക് വർമ. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മേഘാലയയ്ക്കെതിരായ മുഷ്താഖ് അലി ട്രോഫി മത്സരത്തിലാണ് ഹൈദരാബാദ് ക്യാപ്റ്റനായ തിലക് ചരിത്ര നേട്ടം കൈവരിച്ചത്. 67 പന്തിൽ പുറത്താകാതെ 151 റൺസാണ് താരം അടിച്ചെടുത്തത്. ടി20യിലെ ഒരു ഇന്ത്യൻ പുരുഷ ക്രിക്കറ്ററുടെ ഉയർന്ന വ്യക്തിഗത സ്കോറാണിത്.
14 ഫോറുകളും 10 അംബരചുംബികളായ സിക്സറുകളും പറത്തിയാണ് തിലക് വർമ്മ സെഞ്ചുറി സൃഷ്ടിച്ചത്. ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സ്കോറായ 147 റൺസെന്ന ശ്രേയസ് അയ്യരുടെ മുൻ റെക്കോർഡാണ് താരം മറികടന്നത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത തിലക് 28 പന്തിൽ അർധസെഞ്ചുറി തികച്ചു. സെഞ്ച്വറി തികയ്ക്കാൻ താരത്തിന് 51 പന്തുകൾ മാത്രമേ നേരിടേണ്ടി വന്നുള്ളൂ.