ഹൈദരാബാദ്: ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ന് (ജനുവരി 18) ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മലേഷ്യ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ്. നിക്കി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ടീം, ജനുവരി 19 ന് വെസ്റ്റ് ഇൻഡീസിനെതിരെ ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇംഗ്ലണ്ട്, അയർലൻഡ്, പാകിസ്ഥാൻ, യുഎസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ്, നൈജീരിയ, സമോവ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു. ഗ്രൂപ്പ് ഡിയിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നേപ്പാൾ, സ്‌കോട്ട്‌ലൻഡ് എന്നീ ടീമുകളാണ്. ഗ്രൂപ്പ് ഘട്ടങ്ങളിലെ മത്സരങ്ങൾ ജനുവരി 23 വരെ നടക്കും, അതിനുശേഷം ജനുവരി 25 ന് സൂപ്പർ സിക്സുകൾ ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ഗ്രൂപ്പിൽ നിന്നും 3 ടീമുകൾ വീതം സൂപ്പർ-6 ലേക്ക് യോഗ്യത നേടും.