മലപ്പുറം:സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് മലപ്പുറം എഫ്.സിയും തൃശൂര്‍ മാജികും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30ആണ് മത്സരം. ടൂര്‍ണമെന്‍റില്‍ നിലവില്‍ നാലാം സ്ഥാനത്താണ് മലപ്പുറം എഫ്.സി എന്നാല്‍ തൃശൂര്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്.
ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ച് മുന്നേറിയ മലപ്പുറത്തിന് രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്.സിയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിഴവുകള്‍ തിരുത്തി പോയിന്‍റില്‍ ഒരുപടി കയറാന്‍ സര്‍വ സന്നാഹങ്ങളുമായിട്ടാണ് മലപ്പുറം ഇന്നിറങ്ങുക. രണ്ടു മത്സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്‍റാണ് മലപ്പുറത്തിനുള്ളത്.