ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള പോരാട്ടം കൂടുതൽ ശക്തമായി. പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ള ഇന്ത്യൻ ടീമിന് മുന്നിലുള്ള പാത വളരെ ദുഷ്‌കരമാണ്. പക്ഷേ അസാധ്യമല്ല.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റും വിജയിച്ചതോടെ ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. 2023-25ൽ 10 മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ടീമിന് എങ്ങനെ ഡബ്ല്യുടിസി ഫൈനലിൽ പ്രവേശിക്കാനാകുമെന്നത് ടീമിന്‍റെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാകും നടക്കുക. പരമ്പരയില്‍ രണ്ട് ടീമുകളും ഓരോ മത്സരം വീതം ജയിച്ചു.
ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ അവസാന റൗണ്ടിലേക്കുള്ള ചിത്രം ഒരു പരിധിവരെ വ്യക്തമാകും. പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തിയാൽ ഫൈനലിലെത്തുന്നതിൽ നിന്ന് ഇന്ത്യയെ ഒരു ടീമിനും തടയാനാവില്ല. അതായത് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യൻ ടീമിന് ജയിക്കണം.
മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ഇന്ത്യ ജയിച്ചാലും മറ്റൊരു ടീമിന്‍റേയും സഹായമില്ലാതെയും ഫൈനലിൽ കടക്കാം. ഒരു മത്സരം സമനിലയായാൽ രണ്ട് മത്സരങ്ങൾ ജയിക്കണം. ഇതുമൂലം ടീം ഇന്ത്യക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല. എന്നാല്‍ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീം വിജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്‌താല്‍ പരമ്പരയുടെ ഫലം 3-2ന് ഇന്ത്യക്ക് അനുകൂലമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു മത്സരമെങ്കിലും സമനില പിടിക്കാൻ ശ്രീലങ്കൻ ടീമിന് കഷ്‌ടപ്പെടേണ്ടി വേണ്ടിവരും. പട്ടികയില്‍ ഏറെക്കാലമായി ഒന്നാമതായിരുന്ന ഇന്ത്യ, സ്വന്തംനാട്ടില്‍ കിവീസിനെതിരായ പരമ്പര 3-0ത്തിന് തോറ്റതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഓസീസിന് ശ്രീലങ്കയ്‌ക്കെതിരേ രണ്ടുടെസ്റ്റുകള്‍ ബാക്കിയുണ്ട്. പാകിസ്ഥാന് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടു മത്സരങ്ങള്‍കൂടി വരാനുണ്ട്. ഓസ്ട്രേലിയക്കെതിരേ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് പോയിന്‍റുകള്‍ നേടുക എന്ന വഴിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
Also Read:ധോണി ക്രിക്കറ്റില്‍ മാത്രമല്ല, ബിസിനസിലും ഹീറോ; അമിതാഭ് ബച്ചനും ഷാറൂഖും പിന്നില്‍