ലണ്ടന്‍:മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീം പരിശീലകന്‍ എറിക് ടെന്‍ ഹഗിനെ പുറത്താക്കി. പകരം ഇടക്കാല പരിശീലകനായി റൂഡ് വാൻ നിൽസ്റ്റർ റൂയി ടീമിനെ നയിക്കും. ഓൾഡ് ട്രാഫഡിലേക്കു പുതിയ പരിശീലകനെത്തും വരെയാണ് നിയമനമെന്നു ക്ലബ് അറിയിച്ചു. രണ്ടരവർഷക്കാലത്തിനിടെ രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടിക്കൊടുത്ത ടെൻ ഹാഗിനെ ക്ലബ്ബിന്‍റെ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കിയത്. ഒൻപതു മത്സരങ്ങളിൽ മൂന്നില്‍ മാത്രമേ ടീമിന് ജയിക്കാനായുള്ളൂ.
നാലു മത്സരം തോറ്റപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. യൂറോപാ ലീഗിലും യുനൈറ്റഡിന് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല. മൂന്ന് മത്സരത്തിൽനിന്ന് മൂന്ന് പോയിന്‍റുമായി യുനൈറ്റഡ് പട്ടികയിൽ 21ാം സ്ഥാനത്താണ്. യൂറോപാ ലീഗിലെ മൂന്ന് കളിയിലും യുനൈറ്റഡിന് സമനിലകൊണ്ട് തൃപ്‌തിപെടേണ്ടി വന്നു.ലീഗിൽ അവസാനമായി നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് യുനൈറ്റഡ് 2-1ന് തോറ്റതിന് പിന്നാലെയാണ് നടപടി.