കേരളം

kerala

ETV Bharat / sports

അവസാന ഓവറില്‍ ബംഗ്ലാദേശ് വീണു, മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍ - South Africa vs Bangladesh Result - SOUTH AFRICA VS BANGLADESH RESULT

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് റണ്‍സിന്‍റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക VS ബംഗ്ലാദേശ്  ടി20 ലോകകപ്പ്  SA VS BAN  T20 WORLD CUP 2024
Sa vs Ban (AP PHOTOS)

By ETV Bharat Kerala Team

Published : Jun 11, 2024, 6:51 AM IST

ന്യൂയോര്‍ക്ക്: ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ബംഗ്ലാദേശിനെയും തകര്‍ത്ത് ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് യോഗ്യത നേടുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന നാസോ കൗണ്ടി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് പ്രോട്ടീസ് ബംഗ്ലാദേശിനെ കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 114 എന്ന വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിന് മുന്നിലേക്ക് എയ്‌ഡൻ മാര്‍ക്രവും സംഘവും ഉയര്‍ത്തിയത്.

മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 109 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ആദ്യ തോല്‍വിയും.

ABOUT THE AUTHOR

...view details