കേരളം

kerala

ETV Bharat / sports

'ആദ്യം അയാളൊന്ന് പരാജയപ്പെടട്ടെ'; സര്‍ഫറാസ് വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഗാംഗുലി - SOURAV GANGULY ON SARFARAZ KHAN

ഒരു താരത്തിന്‍റെ കഴിവുകൾ യഥാർഥമായി വിലയിരുത്തുന്നതിന് വ്യത്യസ്‌ത സാഹചര്യങ്ങളിൽ പരീക്ഷിക്കേണ്ടതുണ്ടെന്ന് സൗരവ് ഗാംഗുലി.

SARFARAZ KHAN  BORDER GAVASKAR TROPHY  സര്‍ഫറാസ് ഖാന്‍ സൗരവ് ഗാംഗുലി  LATEST SPORTS NEWS IN MALAYALAM
സര്‍ഫറാസ് ഖാന്‍ (IANS)

By ETV Bharat Kerala Team

Published : Nov 18, 2024, 10:25 PM IST

മുംബൈ:ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സർഫറാസ് ഖാന് അവസരം നൽകുന്നതിന് ശക്തമായ പിന്തുണയുമായി ഇതിഹാസ താരം സൗരവ് ഗാംഗുലി. വെല്ലുവിളി നിറഞ്ഞ ഓസ്‌ട്രേലിയൻ സാഹചര്യത്തില്‍ സര്‍ഫറാസിന്‍റെ അനുയോജ്യത സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയായി, എന്തെങ്കിലും വിധി പറയുന്നതിന് മുമ്പ് അവസരങ്ങൾ നൽകേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ഓസ്‌ട്രേലിയയിലെ സാഹചര്യം എന്തെന്ന് അറിയാന്‍ ആദ്യം അയാള്‍ക്ക് ഒരവസരം കൊടുക്കണം. അതു നല്‍കാതെ എങ്ങനെയാണ് എന്തെങ്കിലും പറയാന്‍ കഴിയുക. ആദ്യം അവനൊന്ന് പരാജയപ്പെടട്ടെ.

ആഭ്യന്തര ക്രിക്കറ്റിൽ ടൺ കണക്കിന് റൺസ് നേടിയാണ് അവന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. അത് ആരും അവന് നല്‍കിയതല്ല. അതിനാൽ തന്നെ ഒരു അവസരം നൽകുന്നതിന് മുമ്പ് അവനെ എഴുതിത്തള്ളരുത്" - ഗാംഗുലി പറഞ്ഞു.

ഒരു താരത്തിന്‍റെ കഴിവുകൾ യഥാർഥമായി വിലയിരുത്തുന്നതിന് വ്യത്യസ്‌ത സാഹചര്യങ്ങളിൽ അവരെ പരീക്ഷിക്കേണ്ടതുണ്ട്. അനുമാനങ്ങളെ അടിസ്ഥാനമാക്കി അവരുടെ കഴിവുകളെ മുൻവിധിയോടെ തള്ളിക്കളയരുതെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ വ്യക്തമാക്കി.

ALSO READ: കങ്കാരുപ്പടയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ രോഹിത് കളിക്കില്ല, ഇന്ത്യയെ നയിക്കാൻ ബുംറ

അതേസമയം പെര്‍ത്തില്‍ നവംബര്‍ 22-ാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്ക് തുടക്കമാവുന്നത്. ഡേ-നൈറ്റ് ഫോർമാറ്റിലുള്ള രണ്ടാം ടെസ്റ്റ് ഡിസംബർ 6 മുതൽ 10 വരെ അഡ്‌ലെയ്‌ഡ് ഓവലിലാണ്. ഡിസംബർ 14 മുതൽ 18 വരെ ബ്രിസ്ബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. ഡിസംബർ 26 മുതൽ 30 വരെ മെൽബണിലാണ് നാലാം ടെസ്റ്റ്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ജനുവരി 3 മുതൽ 7 വരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവും. മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ബോർഡർ-ഗവാസ്‌കർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:രോഹിത് ശർമ (സി), ജസ്പ്രീത് ബുംറ (വിസി), രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ, ശുഭ്‌മാൻ ഗിൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), സർഫറാസ് ഖാൻ, വിരാട് കോലി, പ്രസിദ് കൃഷ്ണ, റിഷഭ് പന്ത് (ഡബ്ല്യുകെ), കെഎല്‍ രാഹുൽ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിങ്‌ടൺ സുന്ദർ.

ABOUT THE AUTHOR

...view details