ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബർ 6 മുതൽ 10 വരെ അഡലെയ്‌ഡില്‍ നടക്കും. പരുക്കിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ശുഭ്‌മന്‍ ഗില്‍ സുഖം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനൊപ്പം താരം അരമണിക്കൂറിലേറെ നെറ്റ്‌സില്‍ പരിശീലനം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെർത്തിലെ ഡബ്ല്യുഎസിഎയിൽ പരിശീനത്തിനിടെ സ്ലിപ്പ് കോർഡനിൽ ക്യാച്ച് എടുക്കുന്നതിനിടെ ഗില്ലിന്‍റെ ഇടതു തള്ളവിരലിന് ഒടിവുണ്ടായതിനാലാണ് ആദ്യ മത്സരത്തിൽ നിന്ന് പുറത്തായത്. എന്നാൽ കളിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ടീം ഇന്ത്യ പരമ്പര 1-0ന് മുന്നിലെത്തി.
പെര്‍ത്ത് ടെസ്റ്റില്‍ ശുഭ്‌മന്‍ ഗില്ലിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലാണ് പ്ലെയിങ് ഇലവനിലേക്ക് കയറിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ താരത്തിന് വേണ്ടവിധം അവസരം ഉപയോഗിക്കാനായില്ല. രണ്ടാം ടെസ്റ്റിലേക്ക് നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ ദേവ്ദത്ത് പുറത്തായേക്കും. കെഎല്‍ രാഹുല്‍ മൂന്നാം നമ്പറിലേക്ക് മാറും.
പരിശീലന സെഷനായി ഗിൽ നെറ്റ്സിലേക്ക് മടങ്ങിയ താരത്തിന്‍റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പരിക്കിന് ശേഷം ഞാൻ വളരെ നിരാശനായിരുന്നുവെന്ന് എക്‌സില്‍ ബിസിസിഐ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ഗില്‍ പറഞ്ഞു.
പെർത്തിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചു. പരിക്ക് ഭേദമായതിൽ വളരെ സന്തോഷവാനാണ്. ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ അത് മെച്ചപ്പെട്ടുവെന്ന് താരം പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഡിസംബർ 6 ന് രാവിലെ 9.30 മുതൽ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യും.
Also Read:ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനിലേക്കു പോകില്ലെന്നു വിദേശകാര്യ മന്ത്രാലയം