പൂനെ (മഹാരാഷ്ട്ര): ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നു. രണ്ടാം ഓവറില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് പവലിയനിലേക്ക് പോയത്. സഞ്‌ജു സാംസണ്‍ (1), തിലക് വര്‍മ(1), ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ് (0) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിന്‍റെ സാഖിബ് മഹ്മൂദ് തന്‍റെ രണ്ടാം ഓവറിലാണ് മൂന്ന് വിക്കറ്റും വീഴ്‌ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതീക്ഷയോടെ കാത്തിരുന്ന മലയാളി താരം സഞ്‌ജു സാംസണ്‍ ആരാധകരെ നിരാശരാക്കി. പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും മോശം പ്രകടനമാണ് ഓപണിങ് ബാറ്ററായ സഞ്ജു പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് ആകെ 35 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Also Read:കിങ് ക്ലീന്‍ ബൗൾഡ്; രഞ്ജിയില്‍ രോഹിതിന് പിന്നാലെ വിരാട് കോലിയും നിരാശരാക്കി- വീഡിയോ - VIRAT KOHLI CLEAN BOWLED
ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ:
മുഹമ്മദ് ഷമിക്ക് പകരം അർഷ്ദീപ് സിങ് ടീമിലെത്തി. ധ്രുവ് ജുറലിന് പകരം റിങ്കു സിങ് തിരിച്ചെത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദറിന് പകരം ശിവം ദുബെയ്ക്ക് അവസരം ലഭിച്ചു. ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ജേക്കബ് ബഥേലും സാഖിബ് മഹമൂദും ടീമിൽ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. കൊൽക്കത്തയിലും ചെന്നൈയിലും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ രാജ്‌കോട്ടിൽ ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തി.
ടീം ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി.
ടീം ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്.