ചെന്നൈ: ക്രിക്കറ്റില്‍ എല്ലാ ടീമുകളും ഇന്ത്യയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമ. നമ്മൾ തോൽക്കുമെന്ന് കരുതി സന്തോഷിക്കുന്നവരാണ് പലരും. ബംഗ്ലാദേശായാലും ഓസ്‌ട്രേലിയയായാലും ഇന്ത്യൻ ടീം എതിരാളിയെ നോക്കി തന്ത്രങ്ങൾ മെനയുന്നില്ല, പകരം ഞങ്ങൾ കളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്ന് താരം വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ചെന്നൈയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്.
ബംഗ്ലാദേശ് സീരീസ് ഒരു ഡ്രസ് റിഹേഴ്‌സലല്ല. ഓരോ മത്സരവും ഒരുപോലെ പ്രധാനമാണ്. കൂടുതൽ ഒന്നും ഞാൻ ചിന്തിക്കുന്നില്ല. 'എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ തോൽപ്പിക്കണം, അവർ ആസ്വദിക്കട്ടെ, അവരെ എങ്ങനെ തോൽപ്പിക്കുമെന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾക്ക് മത്സരം ജയിക്കേണ്ടതുണ്ട്, അതിനാണ് ഞങ്ങൾ ഇവിടെയുള്ളത്. മികച്ച ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യ അടുത്തിടെ പല ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ട്, ഞങ്ങളുടെ സംയുക്ത ലക്ഷ്യം ജയിക്കുകയാണെന്ന് താരം പറഞ്ഞു