കേരളം

kerala

ETV Bharat / sports

ലോക ടെന്നീസിലെ പ്രായമേറിയ ഒന്നാം നമ്പര്‍ താരമായി രോഹന്‍ ബൊപ്പണ്ണ - രോഹന്‍ ബൊപ്പണ്ണ 1ആം നമ്പര്‍ താരം

ലോക ടെന്നീസിലെ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിൽ പ്രായമേറിയ ഒന്നാം നമ്പര്‍ താരമായി രോഹന്‍ ബൊപ്പണ്ണ

Rohan Boppanna  Rohan Boppanna No 1 In Mens Doubles  രോഹന്‍ ബൊപ്പണ്ണ 1ആം നമ്പര്‍ താരം  ലോക ടെന്നീസ് പുരുഷന്മാരുടെ ഡബിള്‍സ്
Rohan Boppanna

By ETV Bharat Kerala Team

Published : Jan 24, 2024, 4:22 PM IST

രോഹന്‍ ബൊപ്പണ്ണ ലോക ടെന്നീസിലെ പ്രായമേറിയ ഒന്നാം നമ്പര്‍ താരമാകും. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിലാണ് രോഹണ്‍ ബൊപ്പണ്ണക്ക് ലോക ഒന്നാം നമ്പര്‍ പദവി ലഭിച്ചത് (Rohan Boppanna To Become World No 1 In Men's Doubles). ഡബിള്‍സ് പങ്കാളി മാത്യു എഡ്ബണിനൊപ്പം ചേര്‍ന്ന് ഓസ്ട്രേല്യന്‍ ഓപ്പണ്‍ സെമിയിലെത്തിയതോടെയാണ് രോഹന്‍ ബൊപ്പണ്ണ ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കുന്ന പ്രായമേറിയ താരമെന്ന ബഹുമതി ബൊപ്പണ്ണയ്ക്ക് ലഭിച്ചത്.

നേരത്തേ ലോക മൂന്നാം നമ്പര്‍ സ്ഥാനത്തായിരുന്ന 43 കാരനായ രോഹന്‍ ബൊപ്പണ്ണ, ഓസ്ട്രേല്യന്‍ ഓപ്പണിലെ കുതിപ്പോടെയാണ് ഒന്നാം റാങ്കിലേക്കുയര്‍ന്നത്. ഓസ്ട്രേലിയൻ പങ്കാളിക്കൊപ്പം ചേര്‍ന്ന് ആറാം സീഡായ അര്‍ജന്‍റൈന്‍ ജോഡിക്കെതിരെ അനായാസ വിജയം പിടിച്ചെടുക്കുകയായിരുന്നു ബൊപ്പണ്ണ. സീഡ് ചെയ്യപ്പെടാത്ത തോമസ്മച്ചാക്, സീഷെന്‍സാങ്ങ് സഖ്യത്തേയാണ് ഇവര്‍ സെമിയില്‍ നേരിടുക.

തിങ്കാളാഴ്‌ച ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം രോഹന്‍ ബൊപ്പണ്ണയ്ക്ക് സ്വന്തമാകും. 2013 ല്‍ നേടിയ ലോക മൂന്നാം നമ്പര്‍ റാങ്കിങ്ങാണ് രോഹന്‍ ബൊപ്പണ്ണയുടെ ഇതേവരെയുള്ള ഉയര്‍ന്ന നേട്ടം. ടെന്നീസ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍ ബൊപ്പണ്ണ. നേരത്തേ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരും ഇതേ നേട്ടം കൈവരിച്ചിട്ടുണ്ട്.

നിലവിലെ ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിസെക്ക് - ക്രൊയേഷ്യയുടെ ഇവാന്‍ഡോഡിഗ് സഖ്യത്തെ പിന്തള്ളിയാണ് രോഹന്‍ ബൊപ്പണ്ണ തലപ്പത്തേക്ക് എത്തുന്നത്. നിലവിലെ ഒന്നാം റാങ്കുകാരായ സഖ്യം ടൂര്‍ണമെന്‍റില്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ലോക ഒന്നാം നമ്പര്‍ ആയെങ്കിലും ഡബിള്‍സില്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളൊന്നും ബൊപ്പണ്ണയ്ക്ക് നേടാനായിരുന്നില്ല.

2017ല്‍ നേടിയ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടമാണ് ഇതേവരെയുള്ള മികച്ച നേട്ടം. രണ്ടു തവണ യു എസ് ഓപ്പണ്‍ റണ്ണര്‍ അപ്പായിട്ടുണ്ട്. 2010ല്‍ പാക്ക് താരം ഐസാം ഉല്‍ ഹക്കിനൊപ്പവും 2023 ല്‍ ഓസ്ട്രേലിയയുടെ ഏബ്‌ദനുമായിച്ചേര്‍ന്നും ആണ് ബൊപ്പണ്ണ റണ്ണറപ്പായത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നപ്പോള്‍ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്ന പ്രായമേറിയ താരമെന്ന ബഹുമതി രോഹന്‍ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.

20 വര്‍ഷം മുമ്പാണ് ബൊപ്പണ്ണ അരങ്ങേറ്റം കുറിച്ചത്. 17 വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയില്‍ കടക്കുന്നതില്‍ രോഹന്‍ ബൊപ്പണ്ണ വിജയിച്ചത്.

ABOUT THE AUTHOR

...view details