ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസറാണ് മുഹമ്മദ് സിറാജ്. ഫീൽഡിലെ മിന്നുന്ന പ്രകടനത്തിന് പേരുകേട്ട 29 കാരനായ താരം അടുത്തിടെ തന്‍റെ ക്രിക്കറ്റ് നേട്ടങ്ങളില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ സിറാജിനെ ചുറ്റിപ്പറ്റിയുള്ള നിരവധി കിംവദന്തികള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹിറയുമായി സിറാജ് സാമൂഹ്യ മാധ്യമത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിറാജ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇരുവരും പ്രണയത്തിലാണെന്നും വിവാഹാലോചനകൾ നടക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിഗ് ബോസ് 13-ാം സീസണിലെ ഫൈനലിസ്‌റ്റാണ് മഹിറ. ഇന്‍സ്റ്റഗ്രാം ഇൻഫ്ളുവൻസറായ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.