ടി20 ലോകകപ്പിന്‍റെ ഐതിഹാസികമായ വിജയത്തിന് തൊട്ടുപിന്നാലെ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ടി20 മതിയാക്കിയതിന് പിന്നാലെയാണ് ജഡ്ഡുവും ഫോര്‍മാറ്റില്‍ കളിമതിയാക്കിയതായി അറിയിച്ചിരിക്കുന്നത്.
ടി20 ലോകകപ്പില്‍ മികച്ച മികച്ച ഫോമിലായിരുന്നില്ല താരം കളിച്ചത്. എന്നാല്‍ കഴിഞ്ഞ ദശകത്തിൽ ലോക ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ നിര്‍ണായ പങ്കാണ് 36-കാരനായ താരത്തിനുള്ളത്. ഇതിനകം തന്നെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ജഡേജ തന്‍റെ പേരു ചേര്‍ത്തിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ജഡേജ ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചിരിക്കുന്നത്. 'ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്‌ട്ര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. പ്രൗഡിയോടെ കുതിക്കുന്ന കുതിരയെപ്പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിനായി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്.