ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്ഥാനിലേക്ക് പോകുന്നതില്‍ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരണം നല്‍കാത്തതില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥൻ അതൃപ്‌തി പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി 19 മുതലാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിലും പ്രീ ഇവന്‍റ് വാർത്താ സമ്മേളനത്തിലും രോഹിത് ശർമ പങ്കെടുക്കുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരികയാണെന്ന് ഒരു പിസിബി ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു. ഇത് ഗെയിമിന് ഒട്ടും നല്ലതല്ല. ആദ്യം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച അവർ ഇപ്പോൾ ക്യാപ്റ്റനെ ഉദ്ഘാടന ചടങ്ങിന് അയക്കുന്നില്ല, ജഴ്‌സിയിൽ ആതിഥേയ രാജ്യത്തിന്‍റെ (പാകിസ്ഥാൻ) പേര് വേണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞു