കേരളം

kerala

ETV Bharat / sports

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി, ഫ്രഞ്ച് ലോകകപ്പ് ജേതാവ് പോള്‍ പോഗ്‌ബയ്‌ക്ക് വിലക്ക് - പോള്‍ പോഗ്‌ബ

യുവന്‍റസിന്‍റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്‌ബയ്‌ക്ക് ഫുട്‌ബോളില്‍ നിന്ന് നാല് വര്‍ഷം വിലക്ക്

Paul Pogba  Paul Pogba Ban  Dopping Offence  പോള്‍ പോഗ്‌ബ  പോള്‍ പോഗ്‌ബ വിലക്ക്
Paul Pogba

By ETV Bharat Kerala Team

Published : Mar 1, 2024, 9:53 AM IST

റോം :ഫ്രഞ്ച് ഫുട്‌ബോളര്‍ പോള്‍ പോഗ്‌ബയ്‌ക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് നാല് വര്‍ഷം വിലക്ക് (Paul Pogba Banned For 4 Years). ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് ഇറ്റാലിയൻ ദേശീയ ആന്‍റി ഡോപ്പിങ്ങ് ഏജൻലി (നാഡോ ഇറ്റാലിയ) വിലക്കേര്‍പ്പെടുത്തിയത്. നടപടിയ്‌ക്കെതിരെ താരം അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട് (Paul Pogba Dopping Offence).

ഇറ്റാലിയൻ ക്ലബ് യുവന്‍റസിന്‍റെ മധ്യനിര താരമാണ് പോള്‍ പോഗ്‌ബ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഉത്തേജകമരുന്ന് പരിശോധനയ്‌ക്കായി താരത്തിന്‍റെ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ തന്നെ താരം പരാജയപ്പെട്ടു.

ഇതോടെ, കഴിഞ്ഞ സെപ്‌റ്റംബറില്‍ തന്നെ താരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഒക്ടോബറിലാണ് രണ്ടാം ഘട്ട പരിശോധന നടത്തിയത്. ഇതും പോസിറ്റീവായതോടെയാണ് ആന്‍റി ഡോപ്പിങ് പ്രോസിക്യൂട്ടര്‍ ഓഫിസ് താരത്തിന്‍റെ വിലക്കിനായി ശുപാര്‍ശ നല്‍കിയത്.

Also Read :കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്

30കാരനായ താരത്തിന്‍റെ കരിയറിന് വലിയ ഭീഷണിയാണ് നിലവിലെ വിലക്ക്. 2018ല്‍ ഫ്രാൻസ് ലോകകപ്പ് നേടുമ്പോള്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു പോഗ്‌ബ. ക്ലബ് ഫുട്‌ബോളില്‍ യുവന്‍റസിന് പുറമെ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും താരം കളിക്കാനിറങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details