പാരീസ്:ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയുമായി ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. പാക്കിസ്ഥാന് മെഡല്‍ സ്വപ്‌നവുമായി അർഷാദ് നദീമും മത്സരിക്കുന്നതിനാല്‍ വലിയ പോരാട്ടമാണ് ഇരുരാജ്യത്തേയും ആളുകള്‍ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.55നാണ് ഫൈനൽ.
ലോകത്തിലെ ഏറ്റവും മികച്ച 12 ജാവലിൻ ത്രോ താരങ്ങളാണ് സ്വർണം നേടാനായി റൺവേയിൽ ഇറങ്ങുന്നത്. നിലവിലെ ഒളിമ്പിക്‌സ്, ലോക ചാമ്പ്യനുമായ നീരജ് മത്സരത്തിൽ മുന്നിലാണ്. യോഗ്യതാ റൗണ്ടില്‍ തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിലെത്തിയത്.
ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ നീരജിന് പിന്നിൽ വെള്ളി നേടിയ താരമാണ് പാകിസ്ഥാന്‍റെ നദീം. ജാവലിൻ 86.59 മീറ്റർ എറിഞ്ഞപ്പോൾ 12 പേരില്‍ നാലാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു അർഷാദ് നദീം.