പാരീസ്:അഫ്‌ഗാന്‍ വനിതകളെ മോചിപിക്കൂ എന്ന ബാനറുയര്‍ത്തി ഒളിംപിക്‌സില്‍ പ്രതിഷേധിച്ച അഫ്‌ഗാന്‍ അഭയാര്‍ഥി താരത്തെ അയോഗ്യയാക്കി.അഭയാര്‍ഥി ടീമില്‍ കളിക്കുന്ന ഡാന്‍സറായ മനീസ തലാഷിനെയാണ് അയോഗ്യയാക്കിയത്. തലാഷ് തന്‍റെ രാജ്യത്ത് താലിബാൻ ഭരണത്തിൻ കീഴിലുള്ള സ്ത്രീകളുടെ ദുരവസ്ഥയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധിച്ചത്.
കായിക പോരാട്ട വേദിയില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. ഒളിംപിക് നിയമം ലംഘിച്ചതിനാണ് മനീസയെ അയോഗ്യയാക്കിയത്. ധരിച്ച വസ്‌ത്രത്തില്‍ രാഷ്ട്രീയ മുദ്രാവാക്യം പ്രദർശിപ്പിച്ചതിനാണ് മനീസ തലാഷിനെ അയോഗ്യയാക്കിയതെന്ന് വേൾഡ് ഡാൻസ് സ്‌പോർട്ട് ഫെഡറേഷൻ പ്രസ്‌താവനയിൽ പറഞ്ഞു.
അഭയാർത്ഥി ഒളിമ്പിക് ടീമിന് കീഴിൽ അഫ്‌ഗാന്‍ അത്‌ലറ്റുകൾക്ക് പങ്കെടുക്കാൻ ഐഒസി അനുമതി നൽകുമ്പോൾ, ഒരു താലിബാൻ ഉദ്യോഗസ്ഥനെയും പാരീസ് ഗെയിംസിന് അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഭരണകൂടത്തിന്‍റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരായ നീക്കമാണിത്.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ അഫ്‌ഗാനിലെ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു. ഗേൾസ് ഹൈസ്‌കൂളുകൾ അടച്ചുപൂട്ടി, പുരുഷ രക്ഷാധികാരി ഇല്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യുന്നത് വിലക്കി, പാർക്കുകൾ, ജിമ്മുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പോലും സ്ത്രീകള്‍ക്ക് വളരെ പരിമിതമാണ്.
Also Read:അപമാനിച്ചവരുടെ മുന്നില്‍ വിജയിയായി, ഇടിക്കൂട്ടില്‍ ഇമാൻ ഖലീഫിന് സ്വര്‍ണം - Iman Khalif won gold