കേരളം

kerala

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് മെഡല്‍ പ്രതീക്ഷ; ലക്ഷ്യ സെന്നിന് വെങ്കല പോരാട്ടം - Olympics Day 10 India Schedule

By ETV Bharat Kerala Team

Published : Aug 5, 2024, 7:36 AM IST

പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യൻ ഹോക്കി ടീം ഇന്നലെ സെമിയിലെത്തിയിരുന്നു.

INDIAN ATHLETES TODAY SCHEDULE PARIS OLYMPICS INDIA TODAY SCHEDULE AVINASH MUKUND SABLE OLYMPICS 2024
Lakshya Sen (IANS)

പാരിസ്: ഒളിമ്പിക്‌സിന്‍റെ 9-ാം ദിനം ഇന്ത്യയ്ക്ക് കുറച്ച് സന്തോഷം നല്‍കിയെങ്കിലും കൂടുതലും സങ്കടമാണ് നൽകിയത്. മെഡൽ പ്രതീക്ഷകളായിരുന്ന ലോവ്‌ലിന ബോർഗോഹെയ്‌നും (ബോക്‌സിങ്) ലക്ഷ്യ സെൻ (ബാഡ്‌മിന്‍റൺ) മത്സരങ്ങളിൽ പരാജയപ്പെട്ടത് ഏറെ നിരാശാജനകമായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യൻ ഹോക്കി ടീം സെമിയിലെത്തിയതായിരുന്നു ഇന്നലത്തെ ഏക ആഹ്ളാദ നിമിഷം.

ഒളിമ്പിക്‌സിന്‍റെ 10-ാം ദിനം- ഇന്ത്യയുടെ ഷെഡ്യൂള്‍

ഷൂട്ടിങ്

സ്‌കീറ്റ് മിക്‌സഡ് ടീം യോഗ്യത (അനന്ത് ജീത് സിങ് നരുക, മഹേശ്വരി ചൗഹാൻ) - ഉച്ചയ്ക്ക് 12:30

ടേബിൾ ടെന്നീസ്

വനിതാ ടീം (അർച്ചന കാമത്ത്, മണിക ബത്ര, ശ്രീജ അകുല) റൗണ്ട് ഓഫ് 16ലെ മത്സരം - ഉച്ചയ്ക്ക് 1.30-ന്

അത്‌ലറ്റിക്‌സ്

വനിതകളുടെ 400 മീറ്റർ റൗണ്ട് 1 ൽ കിരൺ പഹൽ, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 ല്‍ അവിനാഷ് മുകുന്ദ് സാബ്ലെ.

വനിതകളുടെ 400 മീറ്റർ റൗണ്ട് 1 - 3:25 pm

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 - 10:34 pm

ബാഡ്‌മിന്‍റണ്‍
പുരുഷ സിംഗിൾസ് ഇനത്തിലെ വെങ്കല മെഡൽ മത്സരം -ലക്ഷ്യ സെൻ. 6 PM

സെയിലിങ്
പുരുഷന്മാരുടെ ഡിജി സെയിലിങ് റേസ് 9, റേസ് 10 (വിഷ്ണു ശരവണൻ) - 3:35

വനിതകളുടെ ഡിങ്കി സെയിലിങ് റേസ് 9, റേസ് 10 (നേത്ര കുമനൻ) - വൈകുന്നേരം 6:10

ABOUT THE AUTHOR

...view details