ETV Bharat / sports

യുഎഇയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി; മെെതാനം ഗുസ്‌തി ഗോദയായി - cricket match in UAE - CRICKET MATCH IN UAE

യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX ലീഗിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.

ക്രിക്കറ്റ് മത്സരത്തിനിടെ അടിപിടി  എയ്റോവിസ ക്രിക്കറ്റ്  റബ്ദാൻ ക്രിക്കറ്റ് ക്ലബ്ബ്  ക്രിക്കറ്റ് മത്സരം
Representational Image (Getty Images)
author img

By ETV Bharat Sports Team

Published : Sep 20, 2024, 7:44 PM IST

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. അത് വലിയ അടിപിടിയില്‍ കലാശിക്കാറില്ല. എന്നാല്‍ താരങ്ങള്‍ പരസ്പരം കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവത്തിൽ ബാറ്ററും ബൗളറും തമ്മിലുള്ള പരിഹാസ വാക്കേറ്റം അടിയില്‍ കലാശിച്ചു.

യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX ലീഗിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. എയ്റോവിസ ക്രിക്കറ്റും റബ്ദാൻ ക്രിക്കറ്റ് ക്ലബ്ബും മത്സരത്തിൽ കൊമ്പുകോർത്തിരുന്നു. എയ്റോവിയയിൽ നിന്നുള്ള ഒരു ബൗളർ ഒരു പ്രധാന വിക്കറ്റ് ആഘോഷിച്ചതോടെയാണ് മത്സരം വന്യമായത്. ടീമിന്‍റെ മനോവീര്യം വർധിപ്പിക്കാനായിരുന്നു ആഘോഷം. എന്നാല്‍ ആഘോഷത്തിന്‍റെ നിറം താമസിയാതെ മാറി. ഇരുവരും തമ്മിലുള്ള തർക്കം ശാരീരികമായി മാറുകയും ചെയ്‌തു. അടിയില്‍ രണ്ട് കളിക്കാരും നിലത്ത് വീണു. സംഘാംഗങ്ങളും അമ്പയർമാരും ഓടിയെത്തി സ്ഥിതിഗതികളില്‍ നിന്നും ഇരു താരങ്ങളെയും വേർപെടുത്തി.

ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്നുള്ള ഒരു വീഡിയോയില്‍, അമ്പയറുടെ വിവാദ തീരുമാനത്തെ ചൊല്ലി കളിക്കാർ ശാരീരികമായി വഴക്കുണ്ടാക്കുന്ന തരത്തിലേക്ക് മാറിയിരുന്നു. സംഭവം രൂക്ഷമായതിനാൽ സെമി ഫൈനലിന് മുമ്പ് തന്നെ ലീഗ് റദ്ദാക്കി.

Also Read: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകള്‍ തികച്ച് ജസ്‌പ്രീത് ബുംറ - IND vs BAN Test

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.