വിനായകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ 'തെക്ക് വടക്ക്' എന്ന ചിത്രത്തിലെ 'കസ കസ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. കിടിലന്‍ പാട്ടിനൊപ്പം വിനായകന്‍റെ ഗംഭീര പ്രകടനം കൂടിയായാണ് ഗാനത്തിന് പ്രത്യേകത നല്‍കുന്നത്.
ആന്‍റണി ദാസന്‍, സാം സിഎസ്, യദു കൃഷ്‌ണന്‍ , പ്രസീദ കളരിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സാം സിഎസാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 4ന് ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തും.
ചുരുളി, ജെല്ലിക്കെട്ട്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്ക് ശേഷം എസ് ഹരീഷ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. സിനിമയില്‍ റിട്ട. കെഎസ്‌ഇബി എഞ്ചിനീയറായ മാധവനെന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് സുരാജ് വേഷമിടുന്നത്.
സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഞ്ജന ഫിലിപ്പ്, വിഎ ശ്രീകുമാർ എന്നിവർ ചേർന്ന് അഞ്ജന-വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രേം ശങ്കറാണ് സംവിധാനം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മ്യൂസിക് സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്‌മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്‌ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്‌ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്‌ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360 തുടങ്ങിയവരാണ് അണിയറയിൽ.