ETV Bharat / entertainment

'എന്തു മനോഹരമാണ് അദ്ദേഹത്തിന്‍റെ ഡാന്‍സ്'; ഇളയ ദളപതിയോടുള്ള ആരാധന വെളിപ്പെടുത്തി ജൂനിയര്‍ എന്‍ടിആര്‍ - Jr NTR huge fan of Vijay dance - JR NTR HUGE FAN OF VIJAY DANCE

ജൂനിയര്‍ എന്‍ടിആര്‍ നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ദേവര. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിജയ്‌യെ ജൂനിയര്‍ എന്‍ടിആര്‍ വാനോളം പുകഴ്ത്തിയത്. സെപ്റ്റംബര്‍ 27 ന് ദേവര തിയേറ്ററുകളില്‍ എത്തും.

JR NTR VIJAY DANCE  DEVARA CINEMA PROMOTIONS  ജൂനിയര്‍ എന്‍ ടി ആര്‍ സിനിമ ദേവര  വിജയ്‌ ഡാന്‍സ് ഫാന്‍സ്
VIJAY AND JR.NTR (ANI)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 10:21 PM IST

ളയ ദളപതിയുടെ സിനിമകള്‍ക്കും ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. അങ്ങനെ ഒരാളാണ് തെലുങ്കിലെ സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍ടിആര്‍. തന്‍റെ പുതിയ ചിത്രം ദേവരയുടെ പ്രമോഷന്‍ പരിപാടിക്കായി ചെന്നൈയില്‍ എത്തിയപ്പോഴാണ് വിജയ്‌യോടുള്ള തന്‍റെ ആരാധന താരം വെളുപ്പെടുത്തിയത്. താരത്തിന്‍റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത്.

നൃത്തമെന്നാല്‍ അത് നൃത്തം തന്നെയായിരിക്കണമെന്നും അതൊരിക്കലും സംഘട്ടനമോ ജിംനാസ്‌റ്റിക്കോ പോലെ തോന്നരുതെന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. 'വിജയ് സര്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയണം നൃത്തം. ആസ്വദിച്ചു വേണം ചെയ്യാന്‍. അദ്ദേഹം നൃത്തം ചെയ്യുമ്പോള്‍ അത് കഷ്‌ടപ്പെട്ട് പഠിച്ച് ചെയ്യുന്നത് പോലെ തോന്നാറില്ല. വളരെ കൂളായി ഭംഗിയായാണ് അദ്ദേഹം ചെയ്യുന്നത്. വിജയ് സാറിന്‍റെ ഡാന്‍സിന്‍റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹവുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ട്' എന്നും ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് 'ദേവര'. ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രത്തില്‍ എത്തുന്നത്. ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണ് ഇത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജനതാ ഗാരേജ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളിൽ എത്തും.

യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദമൂരി കല്യാണ്‍ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുക.

Also Read:വെട്രിമാരനോടൊപ്പം തമിഴ് സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജൂനിയര്‍ എന്‍ ടി ആര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.