കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സ് ഷൂട്ടിങ്; ഇന്ത്യയ്‌ക്ക് കനത്ത നിരാശ, രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം - olympics Shooting live updates - OLYMPICS SHOOTING LIVE UPDATES

paris olympics 2024  പാരിസ് ഒളിമ്പിക്‌സ് 2024  paris olympics updates  latest sports news
paris olympics 2024 (ETV Bharat)

By ETV Bharat Kerala Team

Published : Jul 27, 2024, 12:41 PM IST

Updated : Jul 27, 2024, 1:19 PM IST

പാരീസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരുമാനമാകും. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ രണ്ട് മിക്‌സ്‌ഡ് ടീമുകള്‍ മത്സരിക്കാനിറങ്ങുകയാണ്. രമിത ജിൻഡാലും അർജുൻ ബബുതയും അടങ്ങുന്ന ടീമാണ് ഇന്‍ത്യന്‍ സഖ്യങ്ങളിലൊന്ന്. ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യവും മോഡല്‍ മാച്ചിലേക്ക് കടക്കാന്‍ മല്‍സര രംഗത്തുണ്ട്. ആകെ 28 ടീമുകളാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇറങ്ങുന്നത്. ഇവരിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന നാല് ടീമുകൾ മെഡൽ മാച്ചുകൾക്ക് യോഗ്യത നേടും.

LIVE FEED

1:07 PM, 27 Jul 2024 (IST)

ഇന്ത്യയ്‌ക്ക് നിരാശ, രമിത-അര്‍ജുന്‍ സഖ്യത്തിന് ഫൈനല്‍ നഷ്‌ടം ഒറ്റപ്പോയിന്‍റിന്

പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ് മിക്‌സ്‌ഡ് വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ. ഇന്ത്യന്‍ മിക്‌സ്‌ഡ് ടീമുകള്‍ മെഡല്‍ മാച്ചിന് യോഗ്യത നേടാതെ പുറത്ത്. രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യം ആറാമത് ഫിനിഷ്‌ ചെയ്‌തു. ഫൈനല്‍ യോഗ്യത നഷ്‌ടമായത് ഒറ്റപ്പോയിന്‍റിന്. 628.7 പോയിന്‍റാണ് ഇരുവര്‍ക്കും നേടാനായത്. ഫൈനല്‍ യോഗ്യത ലഭിച്ച ജര്‍മന്‍ ടീമിന് 629.7 പോയിന്‍റാണുള്ളത്.

ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യം പന്ത്രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 626.3 പോയിന്‍റാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനത്ത് എത്തുന്നവര്‍ക്കാണ് മെഡല്‍ മാച്ചിന് യോഗ്യത ലഭിക്കുക.

1:01 PM, 27 Jul 2024 (IST)

രമിത-അര്‍ജുന്‍ സഖ്യം ആറാമത്

രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യത്തിന് മൂന്നാം സീരീസില്‍ 209.4പോയിന്‍റ്. നിലവില്‍ ആറാമത്.

12:57 PM, 27 Jul 2024 (IST)

മിന്നും പ്രകടനവുമായി രമിത-അര്‍ജുന്‍ സഖ്യം

രമിത ജിന്‍ഡാല്‍ അര്‍ജുന്‍ ബബുത സഖ്യം നിലവില്‍ അഞ്ചാം സ്ഥാനത്ത്

12:52 PM, 27 Jul 2024 (IST)

ഇന്ത്യന്‍ ടീം പതിനാലാം സ്ഥാനത്ത്

ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യത്തിന് 207.5 പോയിന്‍റ്.

12:45 PM, 27 Jul 2024 (IST)

ഇളവേനിൽ- സന്ദീപ് സഖ്യം മൂന്നാമത്

ആദ്യ സീരീസ് പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ് സഖ്യം മൂന്നാം സ്ഥാനത്ത്. ആദ്യ സീരീസില്‍ ഇന്ത്യയുടെ രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യത്തിന് 208. 7 പോയിന്‍റ്

12:42 PM, 27 Jul 2024 (IST)

നിറയൊഴിക്കേണ്ടത് 10 മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക്

10 മീറ്റർ അകലെ നിന്ന് പേപ്പർ ടാർഗറ്റിലെ ബുൾസ് ഐയിലേക്കാണ് ഓരോ ഷൂട്ടറും നിറയൊഴിക്കേണ്ടത്. 10 ഷോട്ടുകളുള്ള 6 സീരീസുകളാണ് ഓരോ ടീമിനും ലഭിക്കുക. ടീമിലെ ഓരോ താരവും 30 ഷോട്ടുകൾ ഉതിർക്കണം. ആകെ 75 മിനിറ്റാണ് ടീമിന് ലഭിക്കുക.

Last Updated : Jul 27, 2024, 1:19 PM IST

ABOUT THE AUTHOR

...view details