കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സിലെ മുന്നേറ്റം; ശ്രീജേഷിനേയും ഹോക്കി ടീമിനെ അഭിനന്ദിച്ച് രവി ശാസ്‌ത്രിയും മുഹമ്മദ് ഷമിയും - Ravi Shastri hail Hockey Team

ഒളിമ്പിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ കടന്നു. ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി മലയാളി താരം പിആര്‍ ശ്രീജേഷ്.

PARIS OLYMPICS  INDIAN MENS HOCKEY TEAM  RAVI SHASTRI  MOHAMMED SHAMI
PR Sreejesh (ANI)

By ETV Bharat Kerala Team

Published : Aug 4, 2024, 10:57 PM IST

പാരിസ്:പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ബ്രിട്ടനെ മറികടന്ന് സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ പുരുഷ ടീമിനെ അഭിനന്ദിച്ച് രവി ശാസ്ത്രിയും മുഹമ്മദ് ഷമിയും. മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ സ്‌കോർ 1-1 എന്ന നിലയിലിരുന്നു. നീണ്ട പോരാട്ടത്തിൽ ഷൂട്ട് ഔട്ടിലൂടെ 4-2 എന്ന സ്കോറിനാണ് ഇന്ത്യ ക്വാർട്ടർ ഫൈനൽ കടന്നത്.

"വൗ... ദുർബലമായ മനസുള്ളവർക്കുള്ള കളിയല്ലയിത്. ബ്രിട്ടനെതിരെ ഏറെ നേരവും 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ശ്രീജേഷ്, നിങ്ങള്‍ മികച്ച പ്രകടനം നടത്തി. ഹോക്കിയില്‍ നിങ്ങള്‍ മികച്ച താരമാണ്"- ശാസ്ത്രി എക്‌സിൽ കുറിച്ചു.

"ചക് ദേ ഇന്ത്യ! പെനാൽറ്റി ഷൂട്ടൗട്ട് ത്രില്ലറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടനെ സ്‌തംഭിപ്പിക്കുന്നു. 48 മിനിറ്റോളം 10 കളിക്കാരായി ഇറങ്ങിയിട്ടും, തങ്ങളുടെ ടീം ശ്രദ്ധേയമായ പ്രതിരോധവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. സെമിഫൈനളിലേക്കുള്ള പോരാട്ടം. ഇന്ത്യൻ ഹോക്കിക്ക് എത്ര അഭിമാനകരമായ നിമിഷം! 52 വർഷത്തെ വരൾച്ച അവസാനിക്കുന്നതിനായി കാത്തിരിക്കുന്നു"- മുഹമ്മദ് ഷമി കുറിച്ചു.

Also Read: പി.ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് ദിലീപ് ടിർക്കി

ABOUT THE AUTHOR

...view details