പാരിസ് ഒളിമ്പിക്‌സിന്‍റെ രണ്ടാം ദിനത്തില്‍ രണ്ട് മെഡലുകള്‍ പ്രതീക്ഷിച്ച് ഇന്ത്യ ഇന്ന് ഇറങ്ങും. ഷൂട്ടിങ്ങില്‍ മനു ഭാക്കറിന്‍റെയും, അമ്പെയ്ത്തില്‍ വനതി ടീമിന്‍റെയും പ്രകടനങ്ങളിലേക്കാണ് രാജ്യം ഇന്ന് ഉറ്റുനോക്കുന്നത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മെഡല്‍ പോരാട്ടത്തില്‍ വൈകുന്നേരം 3.30നാണ് മനു ഭാക്കറുടെ മത്സരം. വൈകുന്നേരം 5.45നാണ് അമ്പെയ്‌ത്ത് ക്വാര്‍ട്ടര്‍ പോരാട്ടം ആരംഭിക്കുന്നത്.
മെഡലില്‍ ഉന്നം വച്ച് മനു ഭാക്കര്‍, ചരിത്രനേട്ടം ലക്ഷ്യമിട്ട് അമ്പെയ്‌ത്ത് വനിത ടീമും; സിന്ധുവിനും പ്രണോയിക്കും ഇന്ന് മത്സരം - Olympics India Schedule Day 2 - OLYMPICS INDIA SCHEDULE DAY 2
പാരിസ് ഒളിമ്പിക്‌സ് രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ ലക്ഷ്യം രണ്ട് മെഡല്‍. ഷൂട്ടിങ്ങില്‍ മനു ഭാക്കറുടെ ഫൈനല്‍ മത്സരം വൈകുന്നേരം. ഇന്ത്യയുടെ ഇന്നത്തെ മത്സരക്രമം.

Manu Bhaker (X)
Published : Jul 28, 2024, 9:59 AM IST
പിവി സിന്ധു, എച്ച് എസ് പ്രണോയ് എന്നിവരും ഇന്ന് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. പാരിസില്‍ എത്തിയ ഇന്ത്യൻ സംഘത്തിലെ പ്രായം കുറഞ്ഞ ദിനിധിയ്‌ക്കും ഇന്ന് മത്സരമുണ്ട്. ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങള്‍..
- 12:45 PM- ഷൂട്ടിങ്: 10m എയര്‍ റൈഫിള്‍ വനിത ക്വാളിഫിക്കേഷൻ - രമിത ജിന്ദാല്‍, ഇളവേനില്‍ വാളരിവാൻ
- 12:50 PM- ബാഡ്‌മിന്‍റണ്‍:വനിത സിംഗിള്‍സ് ഗ്രൂപ്പ് സ്റ്റേജ് - പിവി സിന്ധു vs ഫാത്തിമത്ത് നബാ അബ്‌ദുൾ റസാഖ് (പാകിസ്ഥാൻ)
- 1:05 PM- റോവിങ്: പുരുഷ സിംഗിള്‍സ് റിപ്പേജ് - ബൽരാജ് പൻവാർ
- 2:15 PM- ടേബിള്‍ ടെന്നീസ് :വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 16 - ശ്രീജ അകുല vs ക്രിസ്റ്റീന കാള്‍ബെര്‍ഗ് (സ്വീഡൻ)
- 2:45 PM- ഷൂട്ടിങ്:10m എയര്‍ റൈഫിള്‍ പുരുഷ ക്വാളിഫിക്കേഷൻ - സന്ദീപ് സിങ്, അര്‍ജുൻ ബബുട്ട
- 3:00 PM- ടേബിള്‍ ടെന്നീസ്: പുരുഷ സിംഗിള്‍സ് റൗണ്ട് ഓഫ് 64 - അചന്ത ശരത് കമാല്‍ vs ഡെനി കൊസുള്‍ (സ്ലൊവേനിയ)
- 3:13 PM- സ്വിമ്മിങ്:100m ബാക്ക്സ്‌ട്രോക്ക് മെൻസ് ഹീറ്റ്സ് - ശ്രീഹരി നടരാജ്
- 3:30 PM- സ്വിമ്മിങ്:200m വനിതകളുടെ ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സ് - ദിനിധി ദേശിങ്കു
- 3:30 PM മെഡല്‍ റൗണ്ട്- ഷൂട്ടിങ്: വനിതകളുടെ 10m എയര്‍ പിസ്റ്റള്‍ - മനു ഭേക്കര്‍
- 3:30 PM- ടെന്നീസ്: പുരുഷ സിംഗിള്‍സ് ഒന്നാം റൗണ്ട് - സുമിത് നാഗല്‍ vs കൊറെന്‍റിൻ മൗട്ടെട്ട്, പുരുഷ ഡബിള്‍സ് ഒന്നാം റൗണ്ട് -രോഹൻ ബൊപ്പണ്ണ/ ശ്രീറാം ബാലാജി vs ഗേല്‍ മൊൻഫില്‍സ്/എഡ്വേര്‍ഡ് റോജര്‍ (ഫ്രാൻസ്)
- 3:50 PM- ബോക്സിങ്:50 KG വനിതകള്‍, റൗണ്ട് ഓഫ് 32- നിഖാത് സരീൻ vs മാക്‌സി ക്ലോട്‌സര്‍
- 4:30 PM- ടേബിള്‍ ടെന്നീസ്:വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 64 - മാണിക ബാട്ര vs അന്ന ഹര്‍സി (ബ്രിട്ടൻ)
- 5:45 PM- അമ്പെയ്‌ത്ത്:വനിത ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ - ദീപിക കുമാരി, അങ്കിത ഭഗത്, ഭജൻ കൗര്‍ (യോഗ്യത നേടിയാല്‍ രാത്രി 7:17ന് സെമി ഫൈനല്‍)
- 8 PM-ബാഡ്‌മിന്‍റണ്‍:പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് സ്റ്റേജ് - എച്ച്എസ് പ്രണോയ് vs ഫാബിയാൻ റോത് (ജര്‍മനി)
- 8:18 PM or 8:41PM മെഡല്‍ റൗണ്ട്- അമ്പെയ്‌ത്ത്: വനിത ടീം വെങ്കല, സ്വര്‍ണ മെഡല്‍ പോരാട്ടം
- 11:30 PM- ടേബിള്‍ ടെന്നീസ്:പുരുഷ സിംഗിള്‍സ് റൗണ്ട് ഓഫ് 64 - ഹര്‍മീത് ദേശായ് vs ഫെലിക്‌സ് ലെബ്രൻ