ജസ്‌പ്രീത് ബുംറ - നസീം ഷാ താരതമ്യം കൊണ്ട് സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ നിറയുകയാണ് പാക് യുവതാരം ഇഹ്‌സാനുള്ള. ഇന്ത്യൻ പേസര്‍ ബുംറയേക്കാള്‍ കേമനാണ് നസീം ഷാ എന്നായിരുന്നു ഇഹ്‌സാനുള്ള അഭിപ്രായപ്പെട്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 22കാരനായ പാക് താരത്തിന്‍റെ പരാമര്‍ശം.
ബുംറയേക്കാള്‍ കേമൻ നസീം ഷാ ആണെന്ന് ഇഹ്‌സാനുള്ള പറയുമ്പോള്‍ അഭിമുഖത്തിന്‍റെ അവതാരകൻ തിരിച്ച് ചോദിക്കുന്നുണ്ട് ബുംറ തന്നെയല്ലേ കേമൻ എന്ന്. എന്നാല്‍, ആങ്കറുടെ വാദം പൂര്‍ണണായി തള്ളുന്ന ഇഹ്‌സാനുള്ള 2021ലെ ടി20 ലോകകപ്പില്‍ ബുംറയേക്കാള്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്‌തത് നസീം ഷാ ആണെന്ന വാദമാണ് ഉയര്‍ത്തുന്നത്.
കളിക്കാര്‍ക്ക് ചിലപ്പോള്‍ മോശം സമയം ഉണ്ടാകാറുണ്ട്. എങ്കില്‍പ്പോലും ബുംറയേക്കാള്‍ മികച്ച താരമാണ് നസീം ഷാ എന്നും ഇഹ്‌സാനുള്ള കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, ഇഹ്‌സാനുള്ളയുടെ പരാമര്‍ശങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്.