ETV Bharat / state

മലയാളത്തിന്‍റെ സര്‍ഗവസന്തം മാഞ്ഞു; എംടിയ്‌ക്ക് വിട - MT VASUDEVAN NAIR PASSES AWAY

ശ്വാസ തടസം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംടിയുടെ നില ഇന്ന് രാവിലെ വഷളാകുകയായിരുന്നു.

MT VASUDEVAN NAIR DEATH  MT VASUDEVAN NAIR BOOKS  MT VASUDEVAN NAIR MOVIES  എംടി വാസുദേവന്‍ നായര്‍
MT Vasudevan Nair (ETV Bharat)
author img

By ETV Bharat Kerala Team

Published : 11 hours ago

കോഴിക്കോട്: മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ പരിചരണത്തിലായിരുന്നു എംടി.

നാളെ വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്‌മശാനത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. വൈകിട്ട് നാല് വരെ സ്വവസതിയില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ എംടിയുടെ വിയോഗത്തില്‍ അനുശോചിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗം മാറ്റി വച്ചു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 15നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരവെയാണ് ഹൃദയാഘാതം ഉണ്ടായത്. എംടിയുടെ വിടവാങ്ങല്‍ മലയാള സാഹിത്യത്തിനും മലയാള സിനിമയ്‌ക്കും നികത്താനാകാത്ത നഷ്‌ടമാണ്.

1933 ജൂലൈ 15 കർക്കിടക മാസത്തിൽ ഉത്രട്ടാതി നാളിൽ രാത്രിയിലായിരുന്നു മലയാളത്തിന്‍റെ മഹാപ്രതിഭ ജനിച്ചത്. അച്ഛൻ പുന്നയൂർക്കുളം ടി നാരായണൻ നായർ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു എം.ടി വാസുദേവൻ നായർ.

അദ്ദേഹത്തിന്‍റെ കൃതികളിലും സിനിമകളിലും മലയാളി വായിച്ചറിഞ്ഞത് പോലുള്ള ഇല്ലായ്‌മകൾ നിറഞ്ഞുള്ള ജീവിതം തന്നെയായിരുന്നു കുട്ടിക്കാലത്ത്. മാമല കാവ് കുമാരനല്ലൂർ തുടങ്ങിയ സ്‌കൂളുകളിലെ പഠനത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ ബിരുദം നേടി. പഠനശേഷം അധ്യാപകനായിട്ടായിരുന്നു എം.ടി യുടെ തുടക്കം. തുടർന്ന് 1957ൽ മാതൃഭൂമി ദിനപത്രത്തിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.

സ്‌കൂള്‍ കാലം മുതൽക്ക് തന്നെ സാഹിത്യ രചനയിൽ എംടി വാസുദേവൻ നായർക്ക് നൈപുണ്യം ഉണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് 'രക്തംപുരണ്ട മൺതരികൾ' എന്ന ചെറുകഥ എഴുതി പബ്ലിഷ് ചെയ്യുന്നു. 1958ല്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' എന്ന നോവലാണ് എം ടിഎഴുതി പുസതക രൂപത്തിൽ ആദ്യം പുറത്തുവരുന്നത്. പക്ഷേ 'പാതിരാവും പകൽ വെളിച്ചവും' എന്നൊരു നോവൽ 'നാലുകെട്ടി'നും മുൻപ് ആഴ്‌ചപ്പതിപ്പിലൂടെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

നായർ തറവാടുകളുടെ തകർച്ചയും വൈകാരിക പ്രക്ഷുബ്ധതയും മരുമക്കത്തായ വ്യവസ്ഥക്കെതിരെ പ്രതികരിക്കുന്ന യൗവനങ്ങളുടെ കഥയും പറഞ്ഞ 'നാലുകെട്ട്' എന്ന നോവൽ 1959 ലെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് യോഗ്യമായി. തുടർന്ന് കാലം 'അസുരവിത്ത്', 'മഞ്ഞ്', 'വിലാപയാത്ര', 'രണ്ടാമൂഴം' തുടങ്ങിയ നോവലുകൾ മലയാളിയെ സാഹിത്യ മേഖലയുടെ നെറുകയിലേക്ക് എം ടി കൈപിടിച്ചു കൊണ്ടുപോയി.

എംടിയുടെ ഏറ്റവും പ്രശസ്‌തമായ ;രണ്ടാമൂഴം' 1984 ലാണ് പ്രസിദ്ധീകരിക്കുന്നത്. മഹാഭാരതകഥ ഭീമന്‍റെ വീക്ഷണ കോണിലൂടെ പറയുന്ന 'രണ്ടാമൂഴം' എം ടി യുടെ കൃതികളിൽ മലയാളി ഏറെ നെഞ്ചോട് ചേർത്ത ഒന്നാണ്. 'രണ്ടാമൂഴ'ത്തിന് ശേഷം എം ടി എഴുതിയ നോവൽ ആയിരുന്നു 'വാരണാസി'. 1957 മുതൽ 1981 വരെ എം ടി മാധ്യമപ്രവർത്തനവും തുടർന്നിരുന്നു. പിൽക്കാലത്ത് കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും തുഞ്ചൻ സ്‌മാരക സമിതിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.

സിനിമയിലേക്കുള്ള വരവ്

എംടിയുടെ സിനിമ ജീവിതവും മലയാളികളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സ്വന്തം കൃതിയായ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് എംടി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ അൻപതോളം ചിത്രങ്ങൾക്ക് പിന്നിൽ എംടിയുടെ കരങ്ങൾ പ്രവർത്തിച്ചു.

നിർമ്മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങൾ എം ടി എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്.

എംടിയുടെ ഒന്‍പത് കൃതികളെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ പുറത്തിറങ്ങിയ 'മനോരഥങ്ങൾ' എന്ന ആന്തോളജി ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 'രണ്ടാമൂഴം' എന്ന സിനിമയുമായി ബന്ധപ്പെട്ട നടന്ന വിവാദങ്ങൾ മലയാളിയെ ഏറെ വ്യാകുലപ്പെടുത്തിയതായിരുന്നു. മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാതിരുന്ന ചിത്രം ഒടിയൻ എന്ന സിനിമയുടെ വലിയ പരാജയത്തോടെ പ്രതിസന്ധിയിലായി.

നിശ്ചിതസമയത്തിനുള്ളിൽ 'രണ്ടാമൂഴ'ത്തിന്‍റെ ചിത്രീകരണം തുടങ്ങണമെന്ന നിബന്ധന എം ടി സംവിധായകൻ ശ്രീകുമാർ മേനോനുമായി സൃഷ്ടിച്ചിരുന്നു. നിശ്ചിത സമയത്ത് സിനിമ തുടങ്ങാൻ സാധ്യതയില്ലാത്തതിനാൽ 'രണ്ടാമൂഴ'ത്തിന്‍റെ തിരക്കഥ എം ടി തിരിച്ചു വാങ്ങി. മലയാളി ഏറ്റവും അധികം സിനിമ രൂപമാകാൻ കാത്തിരുന്ന എംടിയുടെ കൃതിയായ രണ്ടാമൂഴത്തിന്‍റെ പ്രതീക്ഷകൾ അവിടെ അസ്‌തമിച്ചു.

എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം 'പഴശ്ശിരാജ' മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരുന്നു. അതുവരെയുള്ള മലയാളം ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ മുടക്കുള്ള സിനിമ. തന്‍റെ തിരക്കഥകളിൽ മമ്മൂട്ടി അഭിനയിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് പൂർണ്ണത ലഭിക്കുന്നുവെന്ന് എം ടി തുറന്നു പറഞ്ഞിട്ടുണ്ട്. എം ടി തിരക്കഥ എഴുതിയ ഒരു 'വടക്കൻ വീരഗാഥ' എന്ന ചിത്രത്തിന്റെ ഡയലോഗുകൾ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് എഴുതി വാങ്ങി ഊണിലും ഉറക്കത്തിലും മമ്മൂട്ടി കാണാപ്പാഠം പഠിച്ച കഥ മലയാളിയോട് വെളിപ്പെടുത്തിയത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.

താൻ മനസ്സിൽ കണ്ടതിനു മുകളിലാണ് 'സദയം' എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രമായി മാറിയതെന്ന് അഭിമാനത്തോടെ എം ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സദയം പോലുള്ള മനസ്സിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇനി എഴുതരുതെന്ന് എം ടിയോടും ഇതുപോലുള്ള ചിത്രങ്ങളിൽ അഭിനയിക്കരുത് എന്ന മോഹൻലാലിനോടും അക്കാലത്ത് മലയാളി സങ്കടത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളിയുടെ വികാരങ്ങളെ അക്ഷരാർത്ഥത്തിൽ സ്പർശിച്ച എം ടിയെ പോലെ മറ്റൊരു കലാകാരൻ മലയാളത്തിൽ ജനിച്ചിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.

1995ലാണ് രാജ്യം സാഹിത്യ മേഖലക്ക് നൽകുന്ന ഏറ്റവും വലിയ ഉയർന്ന ബഹുമതിയായ ജ്ഞാനപീഠം എം ടി ക്ക് സമർപ്പിക്കുന്നത്. 2005 ൽ പത്മവിഭൂഷൻ അർഹനായി. മുപ്പതിലേറെ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹം സിനിമയിലൂടെ നേടിയെടുത്തിട്ടുണ്ട്. പ്രിയ കലാകാരന് വിട.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.