മെൽബൺ: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. നിലവില്‍ പരമ്പര 1-1 ന് സമനിലയിലായതോടെ ഇരുടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കാൻ പോരാടുകയാണ്.
ബൗളർമാരുടെ ക്ലിനിക്കൽ പരിശ്രമത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ പ്രകടനം നിറം മങ്ങിയിരുന്നു. അവസാന ടെസ്റ്റിൽ ബാറ്റർമാർ ഏറെ പൊരുതിയെങ്കിലും ഇടയ്ക്കിടെ പെയ്ത മഴ കളി സമനിലയിലാക്കാൻ സഹായിച്ചു.
ആറ് ഇന്നിങ്‌സുകളിൽ നിന്ന് 47 ശരാശരിയോടെ 235 റൺസ് നേടിയ കെഎല്‍ രാഹുൽ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ 21 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 81.80 ശരാശരിയിൽ 409 റൺസ് നേടിയ ഓസ്‌ട്രേലിയുടെ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവച്ച ട്രാവിസ് ഹെഡ് നാളെത്തെ ടെസ്റ്റിലും ഇറങ്ങും.
Rohit Sharma fully trusts Virat Kohli to find his feet again 💪#WTC25 | #AUSvIND ✍️: https://t.co/FYNI8MKN1C pic.twitter.com/cYAJIIX2Zj
— ICC (@ICC) December 25, 2024
മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും കഴിഞ്ഞ മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും ടെസ്റ്റ് ക്രിക്കറ്റിൽ 110 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഓസ്‌ട്രേലിയ 46 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഇന്ത്യ 33 മത്സരങ്ങളിലാണ് ജയിച്ചത്. 30 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോള്‍ ഒരു മത്സരം ടൈയിൽ അവസാനിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഇന്ത്യൻ സമയം പുലർച്ചെ 5 മണിക്ക് ആരംഭിക്കും. 4.30നാണ് മത്സരത്തിന്‍റെ ടോസ്. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ മത്സരം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ഫിക്‌ചർ തത്സമയം സ്ട്രീം ചെയ്യും.