ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കഴിഞ്ഞ കളിയില്‍ തുടയെല്ലിന് പരുക്കേറ്റ ഇടംകൈയ്യൻ ബാറ്റര്‍ ട്രാവിസ് ഹെഡ് ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നാളെ കളത്തില്‍ ഇറങ്ങും. നേരത്തെ നാലാം ടെസ്റ്റില്‍ നിന്ന് ഹെഡ് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഡ്‌ലെയ്‌ഡ്, ബ്രിസ്‌ബേൻ ടെസ്റ്റുകളില്‍ സെഞ്ച്വറി നേടിയ ഹെഡിന്‍റെ പരുക്ക് ഓസീസിനെ ഞെട്ടിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 81.80 ശരാശരിയിൽ 409 റൺസ് നേടിയ ഹെഡ് ഇന്ത്യയെ കീഴടക്കിയിരുന്നു.
ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിൽ താരത്തിന്‍റെ തുടയിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെന്നും ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നുവെന്നും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു. എന്നാൽ താരം നിലവില്‍ സുഖമായിരിക്കുന്നു. കഴിഞ്ഞ 12 മാസമായി ട്രാവിസ് അവിശ്വസനീയമായ ഫോമിലാണെന്ന് തോന്നുന്നു, അവൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെ വൃത്തിയായി പന്ത് അടിക്കുന്നു, ട്രാവിസ് ഞങ്ങളുടെ ടീമിലുണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വെന്ന് കമ്മിൻസ് വ്യക്തമാക്കി.
അതേസമയം പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരം സ്‌കോട്ട് ബോളണ്ടിനെ അന്തിമ ഇലവനില്‍ ഉൾപ്പെടുത്തി. യുവ ഓപ്പണർ സാം കോൺസ്റ്റാസ് നഥാൻ മക്‌സ്വീനിക്ക് പകരമായി ഇറങ്ങും. 2011ൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളത്തിലിറങ്ങിയതിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റ് അരങ്ങേറ്റക്കാരനായി കോൺസ്റ്റാസ് മാറുകയാണ്.
AUSTRALIA 11 FOR THE BOXING DAY TEST AGAINST INDIA:
— Johns. (@CricCrazyJohns) December 25, 2024
Khawaja, Konstas, Labuschagne, Smith, Head, Marsh, Carey (WK), Cummins (C), Starc, Lyon, Boland pic.twitter.com/0LOll96f6y
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 ന് സമനിലയിലാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിന് ഇന്ത്യ വിജയിച്ചപ്പോൾ അഡ്‌ലെയ്ഡിൽ 10 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ബ്രിസ്ബേനിൽ മഴ ബാധിച്ച മൂന്നാം ടെസ്റ്റ് സമനിലയിൽ പിരിയുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ ടീം- ഉസ്‌മാൻ ഖവാജ, സാം കോൺസ്റ്റൻസ്, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്.
Also Read: രാഹുല്‍ ഔട്ട്; ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്നിങ്സ് ഓപണ്‍ ചെയ്യാന്‍ രോഹിത്..! - IND VS AUS 4TH TEST