ETV Bharat / entertainment

മലയാള സിനിമയിലെ 'എം ടി' എന്ന രണ്ടക്ഷരം; എഴുത്തിന്‍റെ കടലിൽ തിരയടങ്ങുമ്പോൾ - M T VASUDEVAN NAIR MALAYALAM MOVIE

എഴുപതിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌തത് ആറ് ചിത്രങ്ങളാണ്.

M T VASUDEVAN NAIR DEATH  M T VASUDEVAN NAIR  മലയാള സിനിമയും എംടിയും  എംടി മുറപ്പെണ്ണ് സിനിമ
Graphics Thumbnail (ETV Bharat)
author img

By ETV Bharat Entertainment Team

Published : 11 hours ago

മലയാള സാഹിത്യത്തിലും സിനിമാ ലോകത്തും ഒരുപാട് തിരകളുണ്ടാക്കിയ എഴുത്തിന്‍റെ ഒരു കടല്‍ തന്നെയാണ് എം.ടി വാസുദേവന്‍ നായര്‍. ചെറുകഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയുമൊക്കെ വള്ളുവനാടന്‍ മിത്തുകളും ശൈലികളും മലയാളികള്‍ക്ക് പകര്‍ന്നു തന്ന കഥാകാരന്‍. അത്രയും ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍.

തന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സൃഷ്‌ടിക്കപ്പെട്ടതാണ് കുട്ട്യേടത്തിയും ഭ്രാന്തന്‍ വേലായുധനും ലീലയുമൊക്കെ. അവയില്‍ പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. എം ടി കഥകളില്‍ പലതിലും നഷ്‌ട പ്രണയും ദാരിദ്ര്യവും വ്യക്തി ബന്ധങ്ങളുണ്ടായ വിളളലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്.

1960 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പുരാണങ്ങളും ഐതിഹ്യങ്ങളും തൊട്ട് സമകാലികവും സാര്‍വലൗകികവുമായ പ്രമേയങ്ങളും ഇതിവൃത്തങ്ങളെയും ആസ്‌പദമാക്കി എഴുപതിലേറെ തിരക്കഥകള്‍ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നിട്ടുണ്ട്.

മാത്രമല്ല മലയാള സിനിമയിലെ പല തലമുറകളുമായുള്ള കൂട്ടുക്കെട്ടുകള്‍. എ വിന്‍സെന്‍റ് പി ഭാസ്‌കരന്‍, കെ എസ് സേതുമാധവന്‍, പി എന്‍ മനോന്‍, എന്‍ എന്‍ പിഷാരടി എന്നിവരോടൊപ്പം എം. ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ വി ശശി, ഹരിഹരന്‍, ഭരതന്‍ എന്നീ സംവിധായകരോടൊപ്പവും. പിന്നീട് പ്രതാപ് പോത്തന്‍, ഹരികുമാര്‍, വേണു, കണ്ണന്‍ എന്നിങ്ങനെ ഒട്ടേറെ സംവിധായകരോടൊപ്പം ആ വിഖ്യാത എഴുത്തുക്കാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം.ടി വാസുദേവന്‍ നായര്‍ കൂട്ടുകൂടി.

എം.ടിയുടെ സര്‍ഗ ജീവിതത്തെ വിശകലം ചെയ്യുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. കാരണം ഇത്രയും നീണ്ട കാലം സാഹിത്യത്തിലും സിനിമയിലും ജനങ്ങളുടെ ഹൃദയത്തില്‍ മാത്രം ജീവിച്ച മറ്റൊരു സാഹിത്യക്കാരന്‍ വേറെ ഇല്ലെന്ന് തന്നെ പറയാം.

പലപ്പോഴും തന്‍റെ രചനകളെ ഇത്രയും രൂക്ഷമായി വിമര്‍ശിച്ച മറ്റൊരു എഴുത്തുകാന്‍ വേറെ ഉണ്ടാവില്ല. ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. എഴുതിയതില്‍ പത്തെണ്ണമെങ്കിലും ഒരിക്കലും എഴുതരുതായിരുന്നുവെന്ന് തോന്നിയിട്ടുള്ളവയാണ് എന്ന് എം.ടി തന്നെ പറയുകയുണ്ടായി.

എം.ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് എഴുതി വരുമ്പോഴേ കൈവിട്ടുപോയതറിയുന്നു. എഴുതി തീര്‍ത്ത് അതിന്‍റെ വിധിക്ക് വിട്ടുകൊടുത്തേ വഴിയുള്ളു. വിധിയെന്താകുമെന്ന് നമുക്കറിയാം. സാഹചര്യങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ ന്യായങ്ങള്‍ അങ്ങനെ പലതും പറയാം. എഴുതരുതായിരുന്നു എന്ന് മാത്രമാണ് ശരി. സത്യം പറയട്ടെ മാരണം ഇതെങ്ങനെയെങ്കിലും പണ്ടാരം വരട്ടെ, നാളെ ഈ പടം വന്നാല്‍ ഭയങ്കര ബോറായിട്ട് പിന്നെ ഒരാളും എന്‍റയടുത്ത് വരാതിരിക്കട്ടെ എന്ന വിചാരിച്ച് എഴുതി തീര്‍ത്തിട്ടുണ്ട്. തുടങ്ങി, ഏറ്റും ഇടയ്ക്ക് വച്ച് ഊരിപ്പോരാന്‍ പറ്റില്ല.

എന്നാല്‍ മറ്റ് സിനിമകള്‍ അങ്ങനെയല്ല എഴുതുമ്പോള്‍ ഒരു സന്തോഷവും എഴുതി എടുത്തു കഴിയുമ്പോള്‍ എന്തൊക്കെ അപാകതകള്‍ ഉണ്ടെങ്കിലും അതിനോട് ആത്മാര്‍ത്ഥത കാണിച്ചുവെന്ന സന്തോഷവും തോന്നും. എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

എഴുപതിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌തത് ആറ് ചിത്രങ്ങളാണ്. സിനിമാറ്റിക് ആയ എഴുത്തും സാഹിത്യച്ചുവയുള്ള സിനിമയുമാണ് എം.ടിയുടേത്.

1965 ല്‍ മുറപ്പെണ്ണിന്‍റെ തിരക്കഥ എഴുതികൊണ്ടാണ് എം.ടി സിനിനാ രംഗത്തേക്ക് എത്തുന്നത്. പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന് ശേഷമാണ് സംവിധാനത്തിലേക്ക് എംടി എത്തുന്നത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത ചെറുപുഞ്ചിരി 2000 ലാണ് പുറത്തിറങ്ങിയത്.

1980 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയില്‍ സജീവമായിരുന്ന വര്‍ഷം. കന്യാകുമാരി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്‌ണ, വാരിക്കുഴി, വെള്ളം, ഉയരങ്ങളില്‍, അക്ഷരങ്ങള്‍, ആരുഢം, മഞ്ഞ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം, രംഗം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അഭയം തേടി, എന്ന് സ്വന്തം ജാനകിക്കുട്ടി, അമൃതംഗമയ, മിഥ്യ, ആരണ്യകം, താഴ്‌വാരം, ഋതുഭേദം, വേനല്‍ക്കിനാവുകള്‍, വിത്തുകള്‍, ഉത്തരം, മനോരഥങ്ങള്‍ തുടങ്ങിയവയാണ്.

Also Read: മലയാളത്തിന്‍റെ സര്‍ഗവസന്തം മാഞ്ഞു; എംടിയ്‌ക്ക് വിട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.