ഇന്‍ഡോര്‍:ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിലവില്‍ ഇന്ത്യ. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഒരു യുവനിരയാണ് ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയാണിത്. ഒക്‌ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. തന്‍റെ ബോളിങ്ങിലാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഹാര്‍ദിക്കിന്‍റെ സമീപനത്തില്‍ പുതിയ ബോളിങ് കോച്ച് മോണി മോര്‍ക്കലിന് അതൃപ്‌തിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. താരം തന്‍റെ ബോളിങ്ങില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഇരുവരും ദീർഘനേരം ചർച്ച ചെയ്‌തെന്നാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹാർദിക് ബോൾ ചെയ്യുന്നത് സ്റ്റമ്പിന് വളരെ അടുത്താണെന്നും ഇക്കാര്യത്തിലാണ് മോർക്കൽ അതൃപ്‌തി പ്രകടിപ്പിച്ചതെന്നുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൂടാതെ ഹാര്‍ദിക്കിന്‍റെ റണ്ണപ്പിലും പന്ത് റിലീസ് ചെയ്യുന്ന പോയിന്‍റിലും ചില മാറ്റങ്ങള്‍ക്കായി കോച്ച് നിര്‍ദേശിച്ചുവെന്നുമാണ് വിവരം. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ മോര്‍ക്കല്‍ തുടര്‍ച്ചയായി ഹാര്‍ദിക്കിന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹാര്‍ദിക്കിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതിന് ശേഷം അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷിദ് റാണ, മായങ്ക് യാദവ് എന്നിവരെയും മോര്‍ക്കല്‍ പരിശീലിപ്പിച്ചു. ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോര്‍ക്കലിനെ ബിസിസിഐ ഇന്ത്യയുടെ ബോളിങ് കോച്ചായി നിയമിച്ചത്.
അതേസമയം മലയാളി താരം സഞ്‌ജു സാംസണും പരമ്പരയുടെ ഭാഗമാണ്. പ്രധാന വിക്കറ്റ് കീപ്പറായാണ് സഞ്‌ജുവിനെ സെലക്‌ടര്‍മാര്‍ സ്‌ക്വഡില്‍ ചേര്‍ത്തിരിക്കുന്നത്. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചുവെങ്കിലും ഒരൊറ്റ റണ്‍ പോലും നേടാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമാണ നിലവില്‍ സഞ്‌ജുവിന് മുന്നിലുള്ളത്. ഗ്വാളിയോറിലെ ആദ്യ ടി20യ്‌ക്ക് ശേഷം ഒമ്പതാം തീയതി ഡല്‍ഹിയിലും 12-ാം തീയതി ഹൈദരാബാദിലുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കുക.
ALSO READ: 'ഇവര്‍ക്കെതിരായ മത്സരങ്ങള്‍ കടുക്കും'; വനിത ടി20 ലോകകപ്പില്‍ ഈ ടീമുകള്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളിയാകുമെന്ന് ഹര്‍ഭജൻ സിങ് - Harbhajan Singh On India W Team
ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിങ്‌ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.