കേരളം

kerala

ETV Bharat / sports

'ദയവായി ക്ഷമിക്കൂ'; ബിസിസിഐയോടും ആരാധകരോടും മാപ്പ് ചോദിച്ച് ഷമി - MOHAMMED SHAMI APOLOGISES

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിൽ ഷമിയെ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ്  ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി  MOHAMMED SHAMI APOLOGY  INDIA AUSTRALIA TEST SERIES
Mohammed Shami (IANS)

By ETV Bharat Kerala Team

Published : Oct 27, 2024, 10:32 PM IST

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൃത്യസമയത്ത് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതില്‍ ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജിമ്മിൽ പരിശീലനം നടത്തുന്ന വീഡിയോടൊപ്പമാണ് ഷമി ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ ദിവസവും ബോളിങ് ഫിറ്റ്നസ് നേടുന്നതിനായി പ്രവർത്തിക്കുകയാണെന്നും ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ ഉടൻ മടങ്ങിയെത്തുമെന്നും താരം വ്യക്തമാക്കി. 'എന്‍റെ ബോളിങ് ഫിറ്റ്നസ് ദിനംപ്രതി മെച്ചപ്പെടുത്താന്‍ പ്രയത്നങ്ങളിൽ മുഴുകുകയാണ്. മത്സരത്തിന് തയ്യാറെടുക്കുന്നതിനും ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നതിനുമായി കഠിനാധ്വാനം തുടരും. എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിയോടും ക്ഷമ ചോദിക്കുന്നു. ഉടൻ തന്നെ ഞാൻ റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ തയ്യാറാകും. എല്ലാവരോടും സ്നേഹം'- ഷമി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

2023ലെ ഏകദിന ലോകകപ്പിലാണ് 34-കാരനായ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അന്ന് ഏഴ് മത്സരങ്ങളിൽ നിന്ന് 10.70 ശരാശരിയിലും 5.26 എക്കോണമിയിലും 24 വിക്കറ്റുമായി ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാവാന്‍ ഷമിക്ക് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ കുതിപ്പില്‍ ഷിമിയുടെ ഈ പ്രകടനം ഏറെ നിര്‍ണായകമായി.

എന്നാല്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കുമായാണ് ഷമി ലോകകപ്പിലുടനീളം കളിച്ചതെന്ന റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ പരിക്ക് മാറാന്‍ ഷമി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു.

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരകൾക്കുള്ള ടീമിനൊപ്പം ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകൾക്കുള്ള സ്‌ക്വാഡിനേയും ബിസിസിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ജസ്‌പ്രീത് ബുംറയേയും മുഹമ്മദ് സിറാജിനേയും കൂടാതെ പ്രസിദ്ധ് കൃഷ്‌ണ, ഹര്‍ഷിദ് റാണ എന്നിവരെയാണ് പേസര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read:'പരിശീലകനെന്ന നിലയില്‍ ആദ്യ ദിനങ്ങള്‍, അദ്ദേഹം ഉടൻ പഠിക്കും'; ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന് പിന്തുണയുമായി രവി ശാസ്‌ത്രി

ABOUT THE AUTHOR

...view details