പാരിസ്: 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ മനു ഭാക്കറിന് മെഡല്‍ നഷ്ടമായി. മെഡല്‍ നേടുമെന്ന് തോന്നിച്ചുവെങ്കിലും അവസാന രണ്ട് സീരീസുകളിലെ പിഴവ് കാരണം മനു ഫൈനലില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ആദ്യ സീരീസില്‍ 2 ഹിറ്റുകള്‍ മാത്രം നേടി ആറാം സ്ഥാനത്തായിരുന്ന മനു മൂന്നാം സീരീസോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
രണ്ടും മൂന്നും സീരീസുകളില്‍ നാലു വീതം ഹിറ്റുകളാണ് നേടിയത്. അവസാന നാലാം സീരീസില്‍ നിശ്ചിത സമയത്തിനകം 3 ഹിറ്റുകള്‍ മാത്രമാണ് മനുവിന് നേടാനായത്. 13 ഹിറ്റുകളോടെ മനു ആറാം സ്ഥാനത്തേക്ക് താണു.
എലിമിനേഷന്‍ റൗണ്ടിലെ ആദ്യ സീരീസില്‍ 5 ഹിറ്റുകള്‍ നേടി മനു വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആകെ 18 ഹിറ്റുകളാണുണ്ടായിരുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഓരോ പോയിന്‍റാണ് വ്യത്യാസം. രണ്ടാം എലിമിനേഷന്‍ സീരീസില്‍ 4 ഹിറ്റുകളോടെ മനു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുപത് ഷോട്ടുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ഈ നില. മൂന്നാം എലിമിനേഷന്‍ സീരീസില്‍ 4 ഹിറ്റുകളോടെ 26 പോയിന്‍റോടെ മനു രണ്ടാം സ്ഥാനത്ത് തുടര്‍ന്നു.
ഒപ്പം ഫ്രാന്‍സിന്‍റെ കാമിലേ ജ്യൂലസ്കി ജെന്‍ഡ്രസേയുമുണ്ടായിരുന്നു. നാലാം എലിമിനേഷന്‍ സീരീസില്‍ 2 ഹിറ്റുകള്‍ നേടിയ മനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാം എലിമിനേഷനില്‍ കേവലം രണ്ട് ഹിറ്റ്റുകള്‍ മാത്രം നേടി മനു ഭാക്കര്‍ നാലാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചു.
Also Read :ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ; വെങ്കല മെഡൽ മത്സരത്തിൽ അങ്കിത-ധീരജ് സഖ്യത്തിനു തോൽവി