യുവേഫാ യൂറോപ്പാ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. നോർവീജിയൻ ക്ലബായ ഗ്ലിംറ്റിനെയാണ് യുനൈറ്റഡ് വീഴ്‌ത്തിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ ഗോളടിച്ച് യുനൈറ്റഡ് വരവറിയിക്കുകയായിരുന്നു. ഒന്നാം മിനിറ്റില്‍ അലയാൻന്ദ്രോ ഗർനാച്ചോയായിരുന്നു ആദ്യ ഗോൾ സ്വന്തമാക്കിയത്. ആദ്യപകുതിയിലായിരുന്നു കളിയിലെ പ്രധാന ഗോളുകളെല്ലാം പിറന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
19-ാം മിനുറ്റിൽ ഗോൾ മടക്കി ഗ്ലിംറ്റ് ഗംഭീരമായി തിരിച്ചുവന്നു. പിന്നാലെ രണ്ടാം ഗോളും നേടി ഗ്ലിംറ്റ് മത്സരത്തില്‍ മുന്നിട്ടുനിന്നു. 23-ാം മിനുറ്റില്‍ ഫിലിപ്പായിരുന്നു രണ്ടാം ഗോൾ നേടിയത്. രണ്ടുഗോളുകള്‍ തിരിച്ചുകിട്ടിയതോടെ യുനൈറ്റഡ് സമ്മർദ്ദത്തിലായി. എന്നാല്‍ ഗ്ലിംറ്റിന്‍റെ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. രണ്ടാംഗോളും മടക്കി നൈറ്റഡ് സമനില പിടിച്ചു. റാംസസ് ഹോയ്‌ലൻഡായിരുന്നു രണ്ടാം ഗോള്‍ നേടിയത്.
സമനിലയിലായതോടെ ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും 50-ാം മിനുറ്റിൽ ഹോയ്‌ലന്‍റിലൂടെ യുനൈറ്റഡിന്‍റെ വിജയഗോള്‍ പിറന്നു. മത്സരത്തിൽ 73 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച യുനൈറ്റഡ് 20 ഷോട്ടുകളായിരുന്നു ഗ്ലിംറ്റിന്‍റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം ഷോട്ട് ഓൺ ടാർഗറ്റായി. മത്സരത്തിലുടനീളം ഗ്ലിംറ്റ് പൊരുതിയായിരുന്നു യുനൈറ്റഡിനോട് തോറ്റത്.