ETV Bharat / sports

പ്രഥമ ഖോ ഖോ ലോകകപ്പിന് പാകിസ്ഥാനില്ല; ഇന്ത്യയുടെ ആദ്യ പോരാട്ടം നേപ്പാളിനെതിരെ - KHO KHO WORLD CUP 2025

ലോകകപ്പിന് ജനുവരി 13ന് ന്യൂഡൽഹിയില്‍ തുടക്കമാകും.

PAKISTAN TEAM VISA ISSUE  KHO KHO WORLD CUP 2025 SCHEDULE  IND VS PAK  INDIA VS PAKISTAN
KHO KHO WORLD CUP 2025 (IANS)
author img

By ETV Bharat Sports Team

Published : 10 hours ago

ന്യൂഡൽഹി: പ്രഥമ ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ന്യൂഡൽഹിയില്‍ തുടക്കമാകും. ടൂര്‍ണമെന്‍റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. ഖോ ഖോയുടെ ജനപ്രീതി ആഗോളതലത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ നേപ്പാളിനെ നേരിടും.

അതേസമയം വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ആദ്യ പതിപ്പിൽ പാകിസ്ഥാന് പങ്കെടുക്കാനാകില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായിരുന്നു ടൂർണമെന്‍റിലെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ (കെകെഎഫ്ഐ) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പാകിസ്ഥാൻ കളിക്കില്ലായെന്ന് അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ പുരുഷ ടീം ജനുവരി 13 ന് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെയും ഇന്ത്യൻ വനിതാ ടീം പാകിസ്ഥാനെയും നേരിടുമെന്നുമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഞങ്ങൾ മത്സരം ഷെഡ്യൂൾ ചെയ്തപ്പോൾ, അത് പ്ലാൻ അനുസരിച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇത് ശരിക്കും ഞങ്ങളുടെ നിയന്ത്രണത്തിലല്ല, വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍റെ അപേക്ഷ അംഗീകരിച്ചിട്ടില്ല, അതിനാൽ അവര്‍ കളിക്കാനുള്ള സാധ്യതയില്ലെന്ന് ഖോ ഖോ ലോകകപ്പ് സിഒഒ ഗീതാ സുദാൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

അടുത്തിടെ ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു, ടൂർണമെന്‍റിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചിരുന്നു.

പുരുഷ വിഭാഗത്തില്‍ നാല് ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ടിലേക്ക് പ്രവേശിക്കും

  • ഗ്രൂപ്പ് എ : ഇന്ത്യ, നേപ്പാള്‍, പെറു, ബ്രസീല്‍, ഭൂട്ടാന്‍
  • ഗ്രൂപ്പ് ബി : ദക്ഷിണാഫ്രിക്ക, ഘാന, അര്‍ജന്റീന, നെതര്‍ലാന്‍ഡ്സ്, ഇറാന്‍
  • ഗ്രൂപ്പ് സി : ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണ കൊറിയ, യുഎസ്എ, പോളണ്ട്
  • ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ജര്‍മ്മനി, മലേഷ്യ, ഓസ്ട്രേലിയ, കെനിയ

വനിതാ ടൂര്‍ണമെന്‍റില്‍ നാല് ഗ്രൂപ്പുകളാണുള്ളത്. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകള്‍ ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടും.

  • ഗ്രൂപ്പ് എ : ഇന്ത്യ, ഇറാന്‍, മലേഷ്യ, ദക്ഷിണ കൊറിയ
  • ഗ്രൂപ്പ് ബി : ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കെനിയ, ഉഗാണ്ട, നെതര്‍ലാന്‍ഡ്സ്
  • ഗ്രൂപ്പ് സി : നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ജര്‍മ്മനി, ബംഗ്ലാദേശ്‌
  • ഗ്രൂപ്പ് ഡി : ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പോളണ്ട്, ഇന്തോനേഷ്യ

നോക്കൗട്ട് ഘട്ടം ജനുവരി 17 ന് ആരംഭിക്കും. ഫൈനല്‍ പോരാട്ടം ജനുവരി 19ന് നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.