ETV Bharat / state

കെ ഗോപാലകൃഷ്‌ണന് ക്ലീന്‍ ചീറ്റ്; എന്‍ പ്രശാന്തിന്‍റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി - K GOPALAKRISHNAN SUSPENSION REVOKED

സർക്കാർ തീരുമാനം റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ

IAS OFFICER SUSPENSION REVOKED  MALLU HINDU WHATSAPP GROUP ISSUE  GOVT EXTENDS N PRASANTH SUSPENSION  LATEST NEWS IN MALAYALAM
K Gopalakrishnan, N Prashanth (ETV Bharat)
author img

By ETV Bharat Kerala Team

Published : 5 hours ago

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്‌ണന്‍ ഐഎഎസിന് ക്ലീന്‍ചിറ്റ്. സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അതേസമയം, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎസിന്‍റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍, സര്‍ക്കാരിന്‍റെ പ്രതിച്‌ഛായ മോശമാക്കല്‍ തുടങ്ങിയ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടിയത്.

മതാടിസ്ഥാനത്തിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്‌ണന്‍, കുറ്റപത്ര മെമ്മോയ്ക്ക് മറുപടി നല്‍കിയിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ പങ്കില്ലെന്നും തന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌തവരാണ് അതിന് പിന്നിലെന്നുമാണ് മെമ്മോയില്‍ സൂചിപ്പിച്ചത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങിയ റിവ്യു കമ്മിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ, വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്‌ണന്‍ തന്നെയാണെന്ന് സസ്‌പെന്‍ഡ് ചെയ്‌തുള്ള ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ ഗോപാലകൃഷ്‌ണന്‍ നീക്കിയതിനാല്‍ അക്കാര്യം തെളിയിക്കാന്‍ പൊലീസിനായില്ല. ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസും വ്യക്തമാക്കിയതോടെ സര്‍വീസിലേക്ക് തിരികെ എത്താനുള്ള പ്രതിസന്ധികള്‍ നീങ്ങുകയായിരുന്നു.

അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കുറ്റപത്ര മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല മെമ്മോയ്‌ക്കെതിരെ പ്രശാന്തും ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

പ്രശാന്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ ചീഫ് സെക്രട്ടറി മറുപടി നൽകിയിട്ടില്ല. നിലവില്‍ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Also Read: ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം തേടി എൻ പ്രശാന്തിൻ്റെ കത്ത്; ഐഎഎസ് പോരിൽ അസാധാരണ നീക്കങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.