ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പരമ്പരയിൽ പാറ്റ് കമ്മിൻസിന് പകരം മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്താണ് ടീമിനെ നയിക്കുക. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പിതൃത്വ അവധിയിലാണ്. കൂടാതെ കണങ്കാലിന് പരിക്കേറ്റ് താരം സുഖം പ്രാപിച്ചുവരികയാണ്. തുടര്‍ന്നാണ് സ്‌മിത്ത് പരമ്പരയില്‍ ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇടംകൈയ്യൻ ബാറ്റര്‍ ട്രാവിസ് ഹെഡാണ് കംഗാരു ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. അതേസമയം സ്‌പിൻ ബൗൾ ചെയ്യാന്‍ കഴിവുള്ള ഇടംകൈയ്യൻ ബാറ്റര്‍ കൂപ്പർ കനോലി ആദ്യമായി ടീമിൽ ഇടംപിടിച്ചു. 3 പേസർമാരും 3 സ്പിന്നർമാരും അടങ്ങുന്ന ടീമിൽ അടുത്തിടെ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സെറ്റപ്പിൽ ഉൾപ്പെട്ട താരങ്ങളായ ബ്യൂ വെബ്‌സ്റ്റർ, സാം കോൺസ്റ്റാസ്, നഥാൻ മക്‌സ്വീനി എന്നിവർക്കും അവസരം ലഭിച്ചിട്ടുണ്ട്.
JUST IN: Cooper Connolly will join Australia's Test squad in Sri Lanka this month, with Steve Smith to step in as skipper | @ARamseyCricket #SLvAUS https://t.co/eenjLsNkUK
— cricket.com.au (@cricketcomau) January 9, 2025
മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, സീൻ ആബട്ട് എന്നിങ്ങനെ മൂന്ന് പ്രധാന ഫാസ്റ്റ് ബൗളർമാർ മാത്രമാണ് ടീമിലുള്ളത്. സ്പിൻ ആക്രമണം ശക്തമാക്കുമ്പോൾ നഥാൻ ലിയോണിനൊപ്പം ടോഡ് മർഫിയും മാറ്റ് കുഹ്നെമാനും ടീമിൽ ഇടം നേടി.
ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡും മിച്ചൽ മാർഷിനും ടീമിലില്ല. അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇരു താരങ്ങളേയും കാണാമെന്നാണ് സൂചന. 'പര്യടനത്തിനുള്ള വെല്ലുവിളിയും ആവേശകരവുമായ സ്ഥലമാണ് ശ്രീലങ്കയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്ടർ ചെയർമാൻ ജോർജ്ജ് ബെയ്‌ലി പറഞ്ഞു. കളിക്കാർക്ക് വ്യത്യസ്ത സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
AUSTRALIAN SQUAD FOR THE TEST SERIES AGAINST SRI LANKA:
— Johns. (@CricCrazyJohns) January 9, 2025
Smith (C), Head (VC), Starc, Abbott, Boland, Carey, Connolly, Inglis, Khawaja, Konstas, Kuhnemann, Labuschagne, Lyon, McSweeney, Murphy, Webster. pic.twitter.com/W9Gv2AikET
ഓസ്‌ട്രേലിയൻ ടീം:
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീൻ ആബട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പർ കൊണോലി, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുഹ്‌നെമാൻ, മർനസ് ലബുഷാഗ്നെ , നഥാൻ ലിയോൺ, നഥാൻ മക്‌സ്വീനി, ടോഡ് മർഫി, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.