ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെ മുട്ടുക്കുത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. തകർപ്പൻ പ്രകടനത്തിലൂടെ സമനില സ്വന്തമാക്കുകയായിരുന്നു യുണൈറ്റഡ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ച്ചയായ പരാജയങ്ങളിലൂടെ പോകുന്നതിനിടെ കിട്ടിയ സമനില റൂബൻ അമോറിമിനും സംഘത്തിനും ആശ്വാസമായി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ കടുത്ത പോരാട്ടത്തിലൂടെ 2–2ന് സമനില നേടുകയായിരുന്നു.
ഗോള്‍രഹിത ആദ്യപകുതിക്ക് ശേഷമാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. ആക്രമിച്ച് കളിച്ച് കളിയിലാദ്യം മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു ലീഡ് നേടിയത്. 52–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസാണ് വല കുലുക്കിയത്. പിന്നാലെ 59-ാം മിനിറ്റില്‍ കോഡി ഗാക്പോയുടെ ഗോളിലൂടെ ലിവർപൂൾ മറുപടി നല്‍കി. 1-1ന് സമനിലയിലായതോടെ ഇരുടീമുകളും ജയത്തിനായി പൊരുതാന്‍ തുടങ്ങി.
70–ാം മിനിറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ 175 ഇപിഎല്‍ ഗോളുകളെന്ന തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പമെത്തി സലാ. എന്നാല്‍ 10 മിനിറ്റിനു ശേഷം മാദ് ഡയാലോയുടെ തകർപ്പൻ ഗോളിൽ യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. ലിവർപൂൾ 46 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 23 പോയിന്‍റുമായി യുണൈറ്റഡ് 13–ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ 4–1നു മാഞ്ചസ്റ്റർ സിറ്റി തകര്‍ത്തു. എർലിങ് ഹാളണ്ടിന്‍റെ ഇരട്ടഗോളിലൂടെയാണ് സിറ്റി മികച്ച വിജയം സ്വന്തമാക്കിയത്. 20 കളിയിൽ 34 പോയിന്‍റുമായി പട്ടികയിൽ 6–ാം സ്ഥാനത്താണു സിറ്റി. ആഴ്‌സനൽ ബ്രൈട്ടണുമായി 1–1 സമനില വഴങ്ങി. ആഴ്‌സനല്‍ 40 പോയിന്‍റുമായി രണ്ടാമതാണ്. ചെൽസി- ക്രിസ്റ്റൽ പാലസ് മത്സരവും 1–1ന് സമനിലയില്‍ കലാശിച്ചു. ചെൽസി 36 പോയിന്‍റുമായി 4–ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
Also Read:'വിരമിക്കുന്നത് വ്യക്തിപരമായ തീരുമാനം, ടീമിലെ സ്ഥാനം നിര്‍ണയിക്കാൻ വേറെയാളുകളുണ്ട്'; രോഹിത്തിന് മുന്നറിയിപ്പുമായി മഞ്ജരേക്കര്‍ - MANJREKAR ON ROHIT SHARMA