കേരളം

kerala

ETV Bharat / sports

ലഖ്‌നൗവില്‍ സൂപ്പര്‍ ജയന്‍റ്‌സിന് ആദ്യം ബാറ്റിങ്ങ്; മായങ്ക് ഇല്ലാതെ ഡല്‍ഹിയെ നേരിടാൻ രാഹുലും കൂട്ടരും - LSG vs DC Toss Update

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും.

LUCKNOW SUPER GIANTS  DELHI CAPITALS  IPL 2024  ലഖ്‌നൗ VS ഡല്‍ഹി ടോസ്
LSG VS DC TOSS UPDATE

By ETV Bharat Kerala Team

Published : Apr 12, 2024, 7:27 PM IST

ലഖ്‌നൗ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ നായകൻ കെഎല്‍ രാഹുല്‍ സന്ദര്‍ശകരായ ഡല്‍ഹിയെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. ആതിഥേയരായ ലഖ്‌നൗ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റത്തോടെയും ഡല്‍ഹി രണ്ട് മാറ്റത്തോടെയുമാണ് കളത്തിലിറങ്ങുന്നത്.

പരിക്കിന്‍റെ പിടിയിലുള്ള യുവ പേസര്‍ മായങ്ക് യാദവിനെ ഒഴിവാക്കിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്ലേയിങ് ഇലവൻ പ്രഖ്യാപനം. മായങ്കിന് പകരം അര്‍ഷാദ് ഖാൻ ലഖ്‌നൗ നിരയിലേക്ക് എത്തി. മറുവശത്ത് കുല്‍ദീപ് യാദവ്, മുകേഷ് എന്നിവരെ ടീമിലേക്ക് എത്തിച്ചാണ് ഡല്‍ഹിയുടെ വരവ്.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ പ്രധാന ബൗളര്‍മാരായ ഇരുവരും കളിക്കാൻ ഇറങ്ങിയിരുന്നില്ല. സ്‌പിന്നിനെ തുണയ്‌ക്കുന്ന ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ കുല്‍ദീപ് യാദവിന്‍റെ പ്രകടനം ഡല്‍ഹിക്ക് ഏറെ നിര്‍ണായകമായിരിക്കും.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേയിങ് ഇലവൻ:ക്വിന്‍റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാൻ, ആയുഷ് ബഡോണി, കൃണാല്‍ പാണ്ഡ്യ, അര്‍ഷാദ് ഖാൻ, രവി ബിഷ്‌ണോയ്, നവീൻ ഉല്‍ ഹഖ്, യാഷ് താക്കൂര്‍.

ഇംപാക്‌ട് സബ്‌സ്:കൃഷ്‌ണപ്പ ഗൗതം, ദീപക് ഹൂഡ, എം സിദ്ധാര്‍ഥ്, അമിത് മിശ്ര, മാറ്റ് ഹെൻറി.

ഡല്‍ഹി കാപിറ്റല്‍സ് പ്ലേയിങ് ഇലവൻ: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ജേക്ക് ഫ്രേസര്‍ മാക്‌ഗര്‍ക്ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

ഇംപാക്‌ട് സബ്‌സ്: ജെയ് റിച്ചാര്‍ഡ്‌സണ്‍, അഭിഷേക് പേറെല്‍, കുമാര്‍ കുശാഗ്ര, സുമിത് കുമാര്‍, പ്രവീൺ ദുബെ.

ABOUT THE AUTHOR

...view details