ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് നാലാം ജയം. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം 11 റൺസിനാണ് കേരളത്തിന്‍റെ വിജയം. രാജീവ്ഗാന്ധി ഇന്‍റർനാഷണൽ സ്‌റ്റേഡിയത്തിൽ കേരളം ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവ 7.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസിൽ നിൽക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്യാപ്റ്റന്‍ സഞ്ജു സാംസൺ, സൽമാൻ നിസാർ, അബ്ദുൾ ബാസിത് തുടങ്ങിയവരുടെ പ്രകടനമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 13 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണെടുത്തത്. തുടർച്ചയായി രണ്ട് കളികളിൽ നിരാശപ്പെടുത്തിയതിന് ശേഷമാണ് സഞ്ജു ഗോവക്കെതിരെ കളത്തില്‍ ഇറങ്ങിയത്.
സഞ്ജു 15 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറും സഹിതം 31 റൺസെടുത്തു. എന്നാല്‍ സല്‍മാന്‍ 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 34 റൺസെടുത്ത് ടോപ് സ്‌കോററായി. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ രോഹൻ കുന്നുമ്മൽ 19 റൺസുമായി മടങ്ങി. കേരളത്തിനായി ജലജ് സക്‌സേനയും ബേസിൽ തമ്പിയും ഓരോ വിക്കറ്റെടുത്തു.
🚨 Update from Hyderabad!
— BCCI Domestic (@BCCIdomestic) December 1, 2024
The game has been called off due to rain!
Kerala win by 11 runs against Goa via the VJD method! https://t.co/Ff7dLcZ2CJ
മറുപടി ബാറ്റിങ്ങിൽ ഗോവയുടെ ഓപണർ ഇഷാൻ ഗഡേക്കർ 22 പന്തിൽ 45 റൺസെടുത്ത മികച്ച രീതിയിൽ സ്കോർ ചെയ്‌തു. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയമുള്ള കേരളം ഗ്രൂപ്പ് ഇയിൽ പോയിന്‍റ് പട്ടികയിൽ രണ്ടാമതാണ്.ആന്ധ്രയാണ് ഒന്നാമത്. ഡിസംബര്‍ മൂന്നിന് ആന്ധ്രക്ക് എതിരെയാണ് ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന്‍റെ അവസാന മത്സരം. കേരളത്തിന്‍റെ നോക്കൗട്ട് പ്രവേശനത്തിലും ഈ മത്സരത്തിലെ ഫലം നിർണായകമാകും.
Also Read: സയ്യിദ് മോദി ബാഡ്‌മിന്‍റണില്‍ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം